ആന്ധ്രാപ്രദേശിലെ പൊതുപ്രവർത്തകയായ മലയാളി യുവതിയെ ലഹരി നൽകി പീഡിപ്പിച്ച സംഭവത്തിൽ ബിസിനസുകാരൻ പിടിയിൽ. ഗോവയിൽ ബിസിനസ്സുനടത്തുന്ന ഹരിപ്പാട് സ്വദേശി ജയകുമാർ രാഘവനെ (54) യാണ് പാലാരിവട്ടം പോലീസ് അറസ്റ്റ് ചെയ്തത്.
ഒരു വർഷം മുമ്പായിരുന്നു സംഭവം. പാലാരിവട്ടത്തെ ലോഡ്ജിൽ ലഹരി കലർന്ന ഭക്ഷണം യുവതിക്ക് നൽകി പീഡിപ്പിക്കുകയായിരുന്നു. യുവതി പരാതി നൽകിയതിനെ തുടർന്ന് ഒളിവിൽപ്പോയ ജയകുമാറിനെ പലവട്ടം ഗോവയിലും മറ്റു സ്ഥലങ്ങളിലും വെച്ച് പോലീസ് പിന്തുടർന്നെങ്കിലും പിടികൂടാൻ കഴിഞ്ഞിരുന്നില്ല.
അങ്ങനെ ഞായറാഴ്ച അർധരാത്രിയോടെയാണ് ജയകുമാറിനെ പോലീസ് പിടികൂടുകയായിരുന്നു . ജയകുമാറിനെ കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
















