ഇന്ത്യയിൽ നിന്നുള്ള രഹസ്യവിവരങ്ങൾ പാകിസ്താനിലേക്ക് ചോർത്തികൊടുക്കുന്ന 15 വയസ്സുള്ള ആൺകുട്ടിയെ പഞ്ചാബ് പൊലീസ് കണ്ടെത്തി. പാക്കിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസി (ഐഎസ്‌ഐ) യുടെ ചാരനാണെന്നാണ് കണ്ടെത്തൽ.
കഴിഞ്ഞ ഒരു വർഷമായി കുട്ടി പാക്കിസ്ഥാനിലേക്ക് വിവരങ്ങൾ കൈമാറുകയാണ്. പ്രായപൂർത്തിയാകാത്തവരെ ഐഎസ്‌ഐ ചാരപ്രവർത്തനത്തിനു ഉപയോഗിക്കുന്നു എന്ന ഗുരുതരമായ സുരക്ഷാ പ്രശ്നമാണ് ഈ അറസ്റ്റിലൂടെ പുറത്തുവരുന്നത്.
ജമ്മുവിലെ സാംബ ജില്ലയിൽ താമസിക്കുന്ന 15കാരൻ മൊബൈൽ ഫോണിലൂടെയാണ് വിവരങ്ങൾ കൈമാറിയത്. പൊലീസിന്റെ ചോദ്യം ചെയ്യലിൽ തനിക്കൊപ്പം കൂടുതൽ പേരുള്ളതായി കുട്ടി മൊഴി നൽകിയിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം ആരംഭിച്ചതായി പത്താൻകോട് പൊലീസ് സൂപ്രണ്ട് ദൽജീന്ദർ സിങ് ദിലൻ പറഞ്ഞു.
















