പട്ടായയിൽ ഇന്ത്യൻ സഞ്ചാരിയെ ലൈംഗിക തൊഴിലാളികളായ ട്രാൻസ്‌ജെൻഡറുകൾ മർദിച്ചു. ഡിസംബർ 27 ന് പുലർച്ചെയാണ് സംഭവം. സംഭവത്തിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.
52 വയസ്സുകാരനായ ഇന്ത്യൻ ടൂറിസ്റ്റിനാണ് മർദനം ഏറ്റതെന്നാണ് ലഭിക്കുന്ന വിവരം. പൊതുവഴിയിൽ വച്ചാണ് ഇയാളെ കാറിൽ നിന്ന് വലിച്ചിറക്കി ട്രാൻസ്‌ജെൻഡറുകൾ മർദിച്ചത്. പണത്തെ ചൊല്ലിയുണ്ടായ തർക്കമാണ് അടിയിൽ കലാശിച്ചത് എന്നാണ് റിപ്പോർട്ട്.
മുഖത്തും തലയിലും പരുക്കേറ്റ ഇന്ത്യക്കാരനെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
















