ആലപ്പുഴ ജില്ലാ ജയിലിൽ പോക്സോ കേസ് പ്രതിക്ക് സഹതടവുകാരന്റെ ക്രൂര മർദനം. പോക്സോ കേസ് പ്രതി 85 കാരനായ തങ്കപ്പനാണ് മർദനമേറ്റത് .മോഷണക്കേസിൽ ശിക്ഷിക്കപ്പെട്ട പ്രതിയാണ് മർദിച്ചത്.
ജനുവരി ഒന്നിനായിരുന്നു സംഭവം. തങ്കപ്പൻ ഏതു കേസിലെ പ്രതിയാണെന്ന് സഹതടവുകാരന് ആദ്യം അറിയില്ലായിരുന്നു. പിന്നീട് പ്രായപൂർത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ചതിനാണ് അറസ്റ്റിൽ ആയതെന്ന് മനസിലാക്കി സഹതടവുകാരൻ തനിക്കും പെൺമക്കൾ ഉണ്ടെന്ന് ആക്രോശിച്ചു തങ്കപ്പന്റെ പല്ല് അടിച്ചു കൊഴിക്കുകയായിരുന്നു.
സംഭവത്തിൽ ആലപ്പുഴ സൗത്ത് പൊലീസ് കേസെടുത്തു. പരുക്കേറ്റ തങ്കപ്പൻ ആശുപത്രിയിലാണ്.
















