തൃശ്ശൂർ അടാട്ട് അമ്പലക്കാവിൽ അമ്മയെയും അഞ്ചു വയസ്സുകാരനായ മകനെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. അമ്പലക്കാവ് സ്വദേശി ശിൽപ (30), മകൻ അക്ഷയജിത്ത് (5) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെയാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്.
രാവിലെ ഏറെ വൈകിയിട്ടും ശിൽപയുടെ മുറി തുറക്കാത്തതിനെത്തുടർന്ന് വീട്ടുകാർ നടത്തിയ പരിശോധനയിലാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടില്‍ യുവതിയുടെ ഭര്‍ത്താവും അമ്മയും ഉണ്ടായിരുന്നു.
കുത്തിനെ കൊന്ന് അമ്മ തൂങ്ങി മരിച്ചതാണെന്നാണ് പൊലീസ് സംശയിക്കുന്നത്. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി പരിശോധനകള്‍ ആരംഭിച്ചു.
















