വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെയും ഭാര്യയെയും യുഎസ് സൈന്യം പിടികൂടിയതിന് പിന്നാലെ, വെനസ്വേലയുടെ വൻ എണ്ണശേഖരം ലക്ഷ്യമിട്ട് നിർണ്ണായക പ്രഖ്യാപനവുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. വെനസ്വേലയിൽ നിന്ന് 30 ദശലക്ഷം മുതൽ 50 ദശലക്ഷം ബാരൽ വരെ ഉയർന്ന നിലവാരമുള്ള എണ്ണ അമേരിക്കയിലേക്ക് എത്തിക്കുമെന്ന് ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ വ്യക്തമാക്കി. വെനസ്വേലയിലെ ഇടക്കാല ഭരണകൂടം വിപണി വിലയ്ക്ക് എണ്ണവിൽക്കുമെന്നാണ് ട്രംപ് അറിയിച്ചു.
എണ്ണവാങ്ങുന്ന പദ്ധതി നടപ്പിലാക്കാൻ യുഎസ് ഊർജ സെക്രട്ടറിയോടു ആവശ്യപ്പെട്ടിട്ടുണ്ട്. കപ്പലുകളിൽ എണ്ണ സംഭരിച്ച് യുഎസിലേക്ക് നേരിട്ടു കൊണ്ടുവരുമെന്നും ട്രംപ് പോസ്റ്റിൽ കുറിച്ചു. യുഎസിലെയും വെനസ്വേലയിലേയും ജനങ്ങൾക്കു ഒരുപോലെ പ്രയോജനപ്പെടുന്ന പദ്ധതിയായിരിക്കും ഇതെന്നും ട്രംപ് പറഞ്ഞു. പദ്ധതിയെ കുറിച്ച് കൂടുതൽ ചർച്ച ചെയ്യുന്നതിനായി വൈറ്റ് ഹൗസ് വെള്ളിയാഴ്ച മീറ്റിങ് വിളിച്ചിട്ടുണ്ട്.
















