എറണാകുളത്ത് ലഹരിക്കടത്തിന് ഒത്താശ ചെയ്ത പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍. കാലടി സ്റ്റേഷനിലെ സിപിഒ സുബീറിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. പൊലീസുകാരനെതിരെ വകുപ്പുതല അന്വേഷണം പ്രഖ്യാപിച്ചു.
66 ഗ്രാം ഹെറോയിന്‍ സുബീറിന്റെ ബന്ധുവിന്റെ മുറിയില്‍ നിന്ന് പിടിച്ചെടുത്തിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പൊലീസുകാരന്റെ പങ്ക് കണ്ടെത്തിയത്. സുബീറിന്റെ സാമ്പത്തിക ഇടപാടുകള്‍ ഉള്‍പ്പെടെ പരിശോധിച്ചുവരികയാണ്.
ലഹരിക്കടത്തിന്റെ മറവില്‍ ഇയാള്‍ക്ക് സാമ്പത്തിക നേട്ടമുണ്ടായിട്ടുണ്ടോ എന്നതുള്‍പ്പെടെ പരിശോധിക്കും. കൂടുതല്‍ നടപടികള്‍ ഉണ്ടാകുമെന്നാണ് വിവരം. മറ്റ് ചില കേസുകളിലും സുബീറിന് പങ്കുണ്ടെന്നാണ് വിവരം.
















