യുഡിഎഫ് അധികാരത്തിൽ വന്നാൽ ജമാഅത്തെ ഇസ്‌ലാമിയായിരിക്കും ആഭ്യന്തരം ഭരിക്കുകയെന്ന എ.കെ. ബാലന്റെ പ്രസ്താവനയെ പിന്തുണച്ച് എൽ.ഡി.എഫ് കൺവീനർ ടി പി രാമകൃഷ്ണൻ. എ കെ ബാലൻ വർഗീയതയ്ക്കെതിരെ ശക്തമായ നിലപാട് എടുക്കുന്ന നേതാവാണ്. ജമാഅത്തെ ഇസ്‌ലാമിക്കെതിരെ പറയുന്നത് കലാപാഹ്വാനമല്ല. ജമാഅത്തെ ഇസ്‌ലാമി ലീഗിനെ നിയന്ത്രിക്കുന്നുണ്ടെന്നും യുഡിഫിൽ സ്വാധീനമുണ്ടെന്നും ടി പി രാമകൃഷ്ണൻ ആരോപിച്ചു. ആ സാഹചര്യം കൊണ്ടാണ് ആഭ്യന്തര വകുപ്പ് ഭരിക്കുമെന്ന് എ കെ ബാലൻ പറഞ്ഞത്. അത് സ്വതന്ത്ര അഭിപ്രായമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
















