പാലക്കാട് അധ്യാപകൻ വിദ്യാർത്ഥിയെ മദ്യം നൽകി പീഡിപ്പിച്ച കേസിൽ കൂടുതൽ പരാതിയുമായി കുട്ടികൾ. വിദ്യാർത്ഥികൾക്ക് നൽകിയ കൗൺസലിങ് ക്ലാസ്സിലാണ് അഞ്ച് വിദ്യാർഥികൾ അധ്യാപകൻ മോശമായി പെരുമാറിയത് തുറന്നുപറഞ്ഞത്
ഇതോടെ കേസിൽ അറസ്റ്റിലായ കൊല്ലങ്കോട് സ്വദേശി എൽ. അനിലിനെതിരേ അഞ്ചു കേസുകൾ കൂടി മലമ്പുഴ പോലീസ് രജിസ്റ്റർചെയ്തു. സ്കൂളിൽ പീഡനത്തിനിരയായ കുട്ടിക്ക് കൗൺസലിങ് നൽകുന്നതിനിടെ ചൈൽഡ് വെൽഫെയർ കമ്മിറ്റി മറ്റുകുട്ടികളെ കൂടെ കൗൺസലിങ് ചെയ്തപ്പോഴാണ് അധ്യാപകന്റെ ക്രൂരതകൾ പുറത്തുവന്നത്.
സ്കൂളിൽ വെച്ചും താമസിക്കുന്ന സ്ഥലത്തെത്തിച്ചും പീഡനം നടത്തിയെന്നാണ് കുട്ടികളുടെ മൊഴി. കൂടാതെ കുറച്ചു കുട്ടികളുടെ നഗ്ന ദൃശ്യങ്ങളും അധ്യാപകന്റെ ഫോണിൽ ഉണ്ടെന്ന വിവരവും പുറത്ത് വരുന്നുണ്ട്.
ആദ്യഘട്ട കൗൺസിലിങ്ങിന് വിധേയമാക്കിയപ്പോഴാണ് ഇത്രയും പരാതികൾ അനിലിനെതിരെ ഉയർന്നത്. അടുത്ത ദിവസങ്ങളിലായി കൂടുതൽ കുട്ടികളെ സിഡബ്ല്യുസി കൗൺസിലിങ്ങിന് വിധേയമാക്കും എന്നാണ് റിപ്പോർട്ട്
















