Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

മായാനദി സ്ത്രീവിരുദ്ധമെന്ന് പറഞ്ഞില്ല;അതുല്യയുടെ രംഗം അശ്ലീലമായി; ‘ടോക്സിക്കി’ലേത് വികാരാധീനമായ രംഗം; ഗീതുവിനെ പിന്തുണച്ച് റിമയും ദിവ്യപ്രഭയും

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jan 9, 2026, 02:50 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

സൂപ്പർസ്റ്റാർ യാഷ് നായകനാകുന്ന ‘ടോക്സിക്: ദ ഫെയറി ടെയ്ൽ ഫോർ ഗ്രോൺ അപ്’ എന്ന ചിത്രത്തിന്റെ ടീസർ പുറത്തുവന്നതിന് പിന്നാലെ സംവിധായിക ഗീതു മോഹൻദാസിന് നേരെ സോഷ്യൽ മീഡിയയിൽ വിമർശനങ്ങളുടെ പേമാരിയാണ് പെയ്യുന്നത്. ഇപ്പോഴിതാ ഗീതുവിന്‌ പിന്തുണയുമായി നടി റിമ കല്ലിങ്കലും നടി ദിവ്യപ്രഭയും രംഗത്തെത്തിയിരിക്കുകയാണ്.

ടീസറിലെ ഉഭയസമ്മതപ്രകാരമുള്ള ലൈംഗിക ദൃശ്യത്തെ ‘അശ്ലീലം’ എന്ന് വിളിച്ചു അധിക്ഷേപിക്കുന്നവർക്കുള്ള മറുപടിയായി സോഷ്യൽ മീഡിയയിൽ പ്രചരിച്ച ഒരു കുറിപ്പ് ഇൻസ്റ്റാഗ്രാം സ്റ്റോറിയായി പങ്കുവച്ചുകൊണ്ടാണ് റിമ തന്റെ നിലപാട് വ്യക്തമാക്കിയത്. നടി ദിവ്യപ്രഭയും ഇതേ കുറിപ്പ് പങ്കുവച്ച് ഗീതുവിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്. “ആനന്ദം, സദാചാര പ്രതിസന്ധി, പിന്നെ സ്ത്രീകളും…” എന്ന തലക്കെട്ടോടെ ഒരു സിനിമാ പേജിൽ വന്ന കുറിപ്പാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്. ലൈംഗികതയെയും സ്ത്രീശരീരത്തെയും മലയാളി നോക്കിക്കാണുന്ന രീതിയിലെ ഇരട്ടത്താപ്പിനെ കുറിപ്പ് രൂക്ഷമായി വിമർശിക്കുന്നു.

കുറിപ്പിന്റെ പൂർണരൂപം:

‘‘ഡീയസ് ഈറെ പുറത്തിറങ്ങിയതിന് ശേഷം, ട്രോൾ പേജുകളും സിനിമാ ഗ്രൂപ്പുകളും ഉൾപ്പെടെ എത്രത്തോളം ആളുകളാണ് അതുല്യ ചന്ദ്രയെ വെറുമൊരു “സെഡക്റ്റീവ് ഒബ്ജക്റ്റ്” (ഭോഗവസ്തു) ആയി തരംതാഴ്ത്തിയത് എന്ന് കാണുന്നത് ഏറെ വിഷമകരമായിരുന്നു. ആ ലേബലുകൾ ഞെട്ടിപ്പിച്ചത് അവയുടെ ബോൾഡ്‌നെസ്സ് കൊണ്ടല്ല, മറിച്ച് നമ്മുടെ മനോഭാവത്തെ അവ അത്രത്തോളം തുറന്നുകാട്ടുന്നു എന്നതുകൊണ്ടാണ്. ഇതിലെ ഏറ്റവും വലിയ തമാശ എന്തെന്നാൽ, ഈ ചർച്ചകളിലെല്ലാം പ്രണവ് മോഹൻലാൽ എന്ന നടൻ പൂർണമായും അദൃശ്യനായിരുന്നു എന്നതാണ്.

ആ ഇന്റിമേറ്റ് സീൻ അതുല്യ തനിച്ച് ചെയ്തതാണെന്ന മട്ടിലായിരുന്നു കാര്യങ്ങൾ. ‘ഡീയസ് ഈറെ’യായിരുന്നു മലയാളിക്ക് തങ്ങളുടെ സദാചാര പൊലീസ് ബാഡ്ജുകൾ വീണ്ടും പുറത്തെടുക്കാൻ പ്രചോദനം ആയത്. ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റ്’ എന്ന ചിത്രത്തിലെ ദിവ്യപ്രഭയുടെ കാര്യത്തിലും ഇതുതന്നെയാണ് സംഭവിച്ചത്. ലൈംഗികത എന്നതിനെ നാം എന്തുകൊണ്ടാണ് സഹജമായി സ്ത്രീയുമായി മാത്രം ബന്ധിപ്പിക്കുന്നത് എന്ന് ഇത് ചിന്തിപ്പിക്കുന്നു; ലൈംഗികതയുടെ മുഴുവൻ സദാചാര ഭാരവും സ്ത്രീ മാത്രം ചുമക്കേണ്ട ഒന്നാണോ?

ലൈംഗികതയെക്കുറിച്ചാണെങ്കിൽ ഉടനെ നമ്മുടെ നോട്ടം സ്ത്രീയിലേക്ക് മാത്രമായി ചുരുങ്ങുന്നു. ഇപ്പോൾ, ‘ടോക്സിക്’ ടീസറിലെ ഉഭയസമ്മതപ്രകാരമുള്ള വികാരാധീനമായ ഒരു ലൈംഗിക രംഗത്തെ പോലും അശ്ലീലമെന്നും വൃത്തികെട്ടതെന്നും വിശേഷിപ്പിക്കുന്നത് കാണാം. പരസ്പര താൽപ്പര്യത്തിൽ അധിഷ്ഠിതമായ ഒന്ന് എങ്ങനെയാണ് “വൃത്തികെട്ടത്” ആകുന്നത്? ഒരു സ്ത്രീയെ ലൈംഗിക നിമിഷങ്ങളിൽ കാണിക്കുന്നത് ഉടൻ തന്നെ വസ്തുവൽക്കരണമായും, അശ്ലീലമായും, അവളുടെ അന്തസ്സിന് നേരെയുള്ള ഭീഷണിയായും മുദ്രകുത്തപ്പെടുന്നു. ലൈംഗികത എന്നത് സ്ത്രീകൾക്ക് എതിരായ ഒന്നാണെന്ന മട്ടിലാണ് കാര്യങ്ങൾ. കൂടുതൽ പുരോഗമനവാദികളെന്ന് നാം കരുതിയ യുവതലമുറ പോലും ലൈംഗികതയെ അധാർമ്മികമായും സ്ത്രീകൾക്ക് ദോഷകരമായും ഇപ്പോഴും കാണുന്നു. ഒരു സ്ത്രീ ലൈംഗികത ആസ്വദിക്കുന്നതോ, അവളുടെ ഭാവങ്ങളോ ശബ്ദങ്ങളോ ഒക്കെ ഇവിടെ ഇപ്പോഴും അഴുക്കായാണ് കാണപ്പെടുന്നത്.

നമുക്ക് ‘മായാനദി’യും ‘4 ഇയേഴ്സും’ ഒക്കെ ഉണ്ടായിരുന്നു, ആരും അവയെ സ്ത്രീവിരുദ്ധമെന്നോ അധാർമികമെന്നോ ഫെമിനിസത്തിന് നേരെയുള്ള ആക്രമണമെന്നോ വിളിച്ചില്ല. കാഴ്ചക്കാരന് കുറഞ്ഞത് ഒരു പക്വതയെങ്കിലും ഉണ്ടെങ്കിൽ, ഇതിലെ ചർച്ച നഗ്നതയെക്കുറിച്ചോ ലൈംഗികതയെക്കുറിച്ചോ അല്ല, മറിച്ച് നാം അത് കാണാൻ ഉപയോഗിക്കുന്ന കാഴ്ചപ്പാടിനെകുറിച്ചാണെന്ന് തിരിച്ചറിയും. അതിനാൽ, ഏതാണ് അടിച്ചേൽപ്പിച്ചത് എന്നും ഏതാണ് സ്വാഭാവികം എന്നും ആ നോട്ടത്തിലെ വ്യത്യാസം തിരിച്ചറിയാൻ നിങ്ങൾക്ക് കഴിയുന്നില്ലെങ്കിൽ, പ്രശ്നം നിങ്ങളുടെ സദാചാരബോധത്തിനാണ്. ഈ വ്യത്യാസം മനസ്സിലാക്കാൻ കഴിഞ്ഞില്ലെങ്കിൽ, കേരളം എന്നും അതിന്റെ ഈ സദാചാര കുമിളയ്ക്കുള്ളിൽ തന്നെ തുടരും. എന്നും ലൈംഗികത കണ്ട് ഞെട്ടുകയും സ്ത്രീകളെ മാത്രം വിചാരണ ചെയ്യുകയും യഥാർത്ഥ വസ്തുത കാണാതെ പോവുകയും ചെയ്യും.’’

ReadAlso:

“ഉയിർ” ജൂൺ ഇരുപത്തിയാറിന്… ഒഫീഷ്യൽ ട്രയിലർ പുറത്തുവിട്ടു

ആദിശേഷന് ആശംസകളുമായി കെസി വേണുഗോപാൽ എംപി

‘ബാലന്‍: ദ ബോയ്’ റിലീസ് ദിനത്തില്‍ മികച്ച കളക്ഷന്‍

“വടു – The Scar”: സഖാവ് തിരുനെല്ലി രവീന്ദ്രൻ മാസ്റ്റർ ആയി ടി.ജി. രവി എത്തുന്നു

എ.കെ. ലോഹിതദാസ് ഓർമ്മദിനം (ജൂൺ 28) “ചെറുകഥാ മത്സരം”

ആഷിക്ക് അബു, ദിവ്യപ്രഭ, അതുല്യ ചന്ദ്ര തുടങ്ങി നിരവധി പേർ പോസ്റ്റ്‌ ലൈക് ചെയ്തിട്ടുണ്ട്. എന്നാൽ ഗീതുവിനെ വിമർശിച്ച് നിരവധി കമന്റുകളാണ് പേജിൽ വരുന്നത്. ‘മായാനദി പോലെയുള്ള സിനിമകളിലെ ഇന്റിമേറ്റ് സീൻസ് ആയി ടോക്സിക് ടീസർ താരതമ്യം ചെയ്യുന്നത് യാതൊരു ലോജിക് ഇല്ലാത്ത പോയിന്റ് ആണ്. ടോക്സിക് ടീസറിൽ ഹീറോയുടെ മാസ്സ് സീൻ ഹൈലൈറ്റ് ചെയ്യാൻ ആണ് സ്ത്രീശരീരം ഉപയോഗിക്കുന്നത്. അത് സ്ത്രീയെ ഭോഗവസ്തുവായി പ്രദർശിപ്പിക്കുന്നത് തന്നെ ആണ്. ഒരു സ്ത്രീ സംവിധാനം ചെയ്യുന്നത് കൊണ്ട് അത് പുരോഗമനം ആവില്ല. ഇതൊക്കെ ഫിലിം മേക്കറുടെ ചോയ്‌സ് ആണ്, ഗീതുവിനെയും ടീസറിനെയും നിങ്ങൾക് സപ്പോർട്ട് ചെയ്യാം. പക്ഷേ, മായാനദി പോലെയുള്ള സിനിമകളിലെ ഇന്റിമേറ്റ് സീൻസ് ഇതും ഒരുപോലെ എന്ന വിചിത്ര വാദങ്ങളൊക്കെ വച്ച് ന്യായീകരിക്കേണ്ട ആവിശ്യമില്ല” എന്നാണ് ഒരു കമന്റ്.

“ഈ രംഗത്തിന്റെ പശ്ചാത്തലമാണ് യഥാർത്ഥ പ്രശ്നം. ‘മായാനദി’യിൽ ആ രംഗം അപ്പുവിന്റെ സന്തോഷവും മാത്തനുമായുള്ള ഒത്തുചേരലും കാണിക്കാനായിരുന്നു. എന്നാൽ ‘ടോക്സിക്’ ടീസറിൽ ഇങ്ങനെയൊരു സീൻ നൽകിയതിന്റെ ഉദ്ദേശ്യമെന്താണ്? പ്രേക്ഷകരെ ഞെട്ടിക്കാനോ അതോ നായകന്റെ പൗരുഷം ഉയർത്തിക്കാട്ടാനോ? ‘കസബ’യിലെ ഇത്തരം കാര്യങ്ങളെ പരസ്യമായി വിമർശിച്ച അതേ സംവിധായിക തന്നെ ഇപ്പോൾ ‘റോക്കിങ് സ്റ്റാറിനെ’ ഹൈപ്പ് ചെയ്യാൻ പേരു പോലുമില്ലാത്ത ഒരു സ്ത്രീയെ ഉപയോഗിക്കുന്നു എന്നത് തികച്ചും വിരോധാഭാസമാണ്” എന്നാണ് മറ്റൊരാൾ ചൂണ്ടിക്കാട്ടിയത്. വലിയ ഹൈപ്പോടെ എത്തുന്ന ‘ടോക്സിക്’ ടീസറിലെ ദൃശ്യങ്ങൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വലിയ തർക്കങ്ങൾക്ക് വഴിവച്ചിരിക്കുകയാണ്.

 

 

 

 

 

Tags: റിമ കല്ലിങ്കൽയാഷ്ഗീതു മോഹൻദാസ്ഡീയസ് ഈറെഅതുല്യ ചന്ദ്രടോക്സിക്: ദ ഫെയറി ടെയ്ൽ ഫോർ ഗ്രോൺ അപ്ദിവ്യപ്രഭ

Latest News

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്: മേൽക്കോടതിയിൽ ജാമ്യാപേക്ഷ നല്‍കി പ്രതി ജിതിന്‍ ഭാസ്‌കര്‍

പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാൻ ; അതിനിർണായക റിപ്പോർട്ട് സമർപ്പിച്ച് ഉന്നതാധികാര കമ്മിറ്റി

കാഫിർ സ്ക്രീൻഷോട്ട് കേസ്: മേൽ കോടതിയിൽ ജാമ്യ ഹർജി നൽകി ജിതിൻ ഭാസ്കർ

എഡിഎം നവീന്‍ ബാബുവിന്റെ മകള്‍ക്ക് സര്‍ക്കാര്‍ ജോലി; ഉത്തരവ് പുറത്തിറങ്ങി

വ്യാഴാഴ്ച മുഹറം അവധിയില്ല; വെള്ളിയാഴ്ച പൊതു അവധി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies