അഞ്ചുവർഷങ്ങൾക്ക് ശേഷം വീണ്ടും ഡൽഹിയിൽ അഫ്ഗാനിസ്ഥാന്റെ എംബസി പ്രവർത്തനം ആരംഭിക്കുന്നു . ഇത് ഇന്ത്യയും താലിബാനും തമ്മിലുള്ള നയതന്ത്ര ബന്ധങ്ങൾ കൂടുതൽ ദൃഢവും ഊഷ്മളവുമാക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.
അഫ്ഗാനിസ്ഥാനും താലിബാനും തമ്മിലുള്ള ഇന്ത്യയുടെ തുടർച്ചയായ ചർച്ചകൾക്കൊടുവിലാണ് ഈ തീരുമാനം ഉണ്ടായിരിക്കുന്നത്.
താലിബാന്റെ വിദേശകാര്യ മന്ത്രാലയത്തിലുള്ള ഉന്നത ഉദ്യോഗസ്ഥനായ മുഫ്തി നൂർ അഹമ്മദ് നൂർ ഡൽഹിയിൽ എത്തിയിട്ടുണ്ട്. ഇന്നോ, വരും ദിവസങ്ങളിലോ തന്നെ അദ്ദേഹം താലിബാൻ ഭരണകൂടത്തിന്റെ സ്ഥിരം പ്രതിനിധിയായി ചുമതലയേൽക്കും എന്നാണ് വിദേശകാര്യ മന്ത്രാലയത്തിലെ വൃത്തങ്ങൾ സൂചിപ്പിക്കുന്നത് .
ഇതോടെ ഇന്ത്യ താലിബാൻ ബന്ധം ശക്തമാക്കുമെന്നും നിരീക്ഷകർ വിലയിരുത്തുന്നു.
















