Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Crime

അവളെ കൊല്ലാന്‍ ജയിലില്‍ തൂക്കുമരം ഒരുങ്ങി: പിഞ്ചുകുഞ്ഞിനെയടക്കം സ്വന്തം കുടുംബത്തെ മുഴുവന്‍ കോടാലിക്കു വെട്ടിക്കൊല്ലാന്‍ കാമുകന് കൂട്ടു നിന്ന യക്ഷി; സ്വതന്ത്ര ഇന്ത്യ തൂക്കിക്കൊല്ലുന്ന ആദ്യ വനിതയാകുമോ ശബ്‌നം

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jan 10, 2026, 12:14 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

നിലവിളിച്ചു കൊണ്ട് ഷബ്‌നം പോലീസിനോട് പറഞ്ഞു, ‘കൊള്ളക്കാര്‍ വന്നതാണ് സാറേ, അവര്‍ എല്ലാവരെയും വെട്ടിനുറുക്കി, ഞാന്‍ മുകളിലത്തെ നിലയിലായിരുന്നതു കൊണ്ട് രക്ഷപ്പെട്ടു’. ഇതും പറഞ്ഞ് കരയുമ്പോള്‍ ഷബ്‌നത്തിന്റെ കണ്ണുകള്‍ നിറഞ്ഞിരുന്നില്ല, പക്ഷെ, ദുഖം അടക്കാനാവാര്‍ ആ നിലവിളിയെ ആരും തരിമ്പും സംശയിച്ചില്ല. അതിനുള്ള അവസരമോ സമയമോ ആയിരുന്നില്ല അത്. എം.എ ബിരുദമുള്ള സ്‌കൂള്‍ അധ്യാപികയായ പെണ്‍കുട്ടി. അവള്‍ക്ക് എങ്ങനെ സ്വന്തം കുടുംബത്തെ കൊല്ലാനാകും?. ഇതായിരുന്നു നാട്ടുകാരും പോലീസും ചിന്തിച്ചത്. പക്ഷെ, സത്യം അങ്ങനെ കള്ളം പറഞ്ഞ് എത്ര നാള്‍ മൂടിവെയ്ക്കാനാകും. അതാണ് 2008 ഏപ്രില്‍ 14ന് ഉത്തര്‍പ്രദേശിലെ അംരോഹ ജില്ലയില്‍ ഷബ്‌നത്തിന്റെ വീട്ടില്‍ ഉണ്ടായത്.

ഭവന്‍ഖേദ് ഗ്രാമം രാത്രിയുടെ നിശബ്ദതയില്‍ അലിഞ്ഞുറങ്ങുകയായിരുന്നു. പക്ഷെ, ഹസന്‍പൂര്‍ പോലീസ് സ്റ്റേഷനിലെ ഫോണ്‍ മാത്രം നിര്‍ത്താതെ ശബ്ദിച്ചുകൊണ്ടിരുന്നു. ഫോണ്‍ എടുത്ത പാറാവുകാരന്‍ ഹവീല്‍ദാര്‍ കേട്ടത്, അപ്പുറത്ത് പരിഭ്രാന്തി നിറഞ്ഞ, കരച്ചിലിന്റെ വക്കിലെത്തിയ ഒരു സ്ത്രീശബ്ദമായിരുന്നു. ‘സാറേ, വേഗം വരണം…എന്റെ വീട്… ഇവിടെ എല്ലാവരെയും കൊന്നേ…’ ആ പറച്ചില്‍ കേട്ടപാതി കേള്‍ക്കാത്ത പാതി സ്റ്റേഷനില്‍ അലര്‍ട്ട് സിഗ്നല്‍ മുഴക്കി ഹവീല്‍ദാര്‍ ഡ്യൂട്ടിയുലണ്ടായിരുന്ന മറ്റു പോലീസുകാരെ ഉണര്‍ത്തി. ഫോണ്‍വന്ന കാര്യവും സ്ത്രീ പറഞ്ഞ വിവരവും പങ്കുവെച്ചതോടെ പോലീസ് സംഘം ഭവന്‍ഖേദ് എന്ന ഗ്രാമത്തിലേക്ക് കുതിച്ചു. കൃത്യം 15 മിനിട്ടുകൊണ്ട് അവര്‍ സംഭവ സ്ഥലത്തെത്തി. അവിടെ ഒരു വലിയ വീടിന് ചുറ്റും ഗ്രാമവാസികള്‍ തടിച്ചുകൂടിയിരിക്കുന്നു.

ആ വീടിനുള്ളില്‍ കണ്ട കാഴ്ച പോലീസുകാരെ അക്ഷരാര്‍ത്ഥത്തില്‍ നടുക്കിക്കളഞ്ഞു. വീടിനകം മുഴുവന്‍ ചോര തളംകെട്ടി നില്‍ക്കുന്നു. മുറിക്കകത്തും പുറത്തുമൊക്കെയായി ചോരയില്‍ കുളിച്ചു കിടക്കുന്ന ഏഴ് ജഡങ്ങള്‍. വീടിന്റെ ഗൃഹനാഥന്‍ ഷൗക്കത്ത് അലി, ഭാര്യ ഹാഷ്മി, മക്കളായ അനീസ്, റാഷിദ്, അനീസിന്റെ ഭാര്യ അഞ്ജും, അവരുടെ ബന്ധുവായ റാബിയ പിന്നെ തൊട്ടിലില്‍ കിടക്കുന്ന വെറും പത്തുമാസം മാത്രം പ്രായമുള്ള കുഞ്ഞ് അര്‍ഷ്. എല്ലാവരുടെയും കഴുത്തുകള്‍ അറുത്തിരിക്കുന്നു. ആ ചോരക്കളത്തില്‍ ജീവനോടെ അവശേഷിച്ചത് ഷബ്‌നം എന്ന 25കാരി മാത്രം. കൊലയാളി വീടിനകം മുഴുവന്‍ ഓടിനടന്നു കൊന്നതു പോലെയുള്ള പ്രതീതി. പക്ഷെ, പോലീസ് സംഘത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ആര്‍.പി. ഗുപ്തയുടെ കണ്ണുകള്‍ ഉടക്കിയത് ചില അസ്വാഭാവികതകളിലായിരുന്നു.

കൊല്ലപ്പെട്ടവരുടെ ശരീരത്തില്‍ മല്‍പ്പിടുത്തം നടന്നതിന്റെ ലക്ഷണങ്ങളില്ല. കിടക്കവിരികള്‍ ചുളുങ്ങിയിട്ടില്ല. എല്ലാവരും ഉറക്കത്തില്‍ തന്നെ മരിച്ചതു പോലെ. വീടിന്റെ വാതിലുകള്‍ തകര്‍ത്തിട്ടില്ല. പിന്നെ എങ്ങനെ കൊള്ളക്കാര്‍ അകത്തു കടന്നു?. അതിലുപരി, വീട്ടില്‍ നിന്ന് കണ്ടെടുത്ത ബയോപോസ് (Biopose) എന്ന മയക്കുമരുന്ന് ഗുളികയുടെ സ്ട്രിപ്പുകള്‍ പോലീസിന്റെ സംശയത്തിന് ആക്കം കൂട്ടി. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വന്നതോടെ കാര്യങ്ങള്‍ വ്യക്തമായി. കഴുത്തറുക്കപ്പെടുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പേ എല്ലാവരുടെയും ശരീരത്തില്‍ മയക്കുമരുന്ന് ചെന്നിരുന്നു. അതായത്, വീട്ടിലുള്ള വിശ്വസ്തനായ ആരോ ഭക്ഷണത്തില്‍ മയക്കുമരുന്ന് കലര്‍ത്തിയിരിക്കുന്നു.

ഈ സംശയം ചെന്നെത്തി നിന്നത് ഷബ്‌നത്തിലാണ്. പക്ഷെ, സ്വന്തം കുടുംബത്തെ ഇല്ലാതാക്കാന്‍, അതും ചോര കുഞ്ഞിനെപ്പോലും ന ശിപ്പിക്കാന്‍ പാകത്തിന് ഒരു വിദ്യാഭ്യാസമുള്ള കുട്ടി മുതിരുമോ എന്ന ആശങ്കയിലായിരുന്നു പോലീസ്. എങ്കിലും സംശയിക്കപ്പെട്ട എല്ലാവരെയും ചോദ്യം ചെയ്ത കൂട്ടത്തില്‍ ഷബ്‌നത്തെയും ചോദ്യം ചെയ്തു. പോലീസിന്റെ ചോദ്യം ചെയ്യലില്‍ ഷബ്‌നത്തിന്റെ മൊഴികളില്‍ വൈരുദ്ധ്യങ്ങള്‍ ഉണ്ടായി. ഒടുവില്‍, അവളുടെ ഫോണ്‍ കോളുകള്‍ പരിശോധിച്ചപ്പോള്‍ സലീം എന്ന പേര് തെളിഞ്ഞു വന്നു. ആ രാത്രിയില്‍ മാത്രം 40-ലധികം തവണ അവര്‍ സംസാരിച്ചിരിക്കുന്നു. ആരായിരുന്നു സലീം?. ഷബ്‌നത്തിന്റെ വീടിനടുത്ത് താമസിക്കുന്ന, ആറാം ക്ലാസ്സില്‍ പഠനം നിര്‍ത്തിയ ഒരു കൂലിപ്പണിക്കാരന്‍. ഉന്നതവിദ്യാഭ്യാസമുള്ള ഷബ്‌നവും നിരക്ഷരനായ സലീമും തമ്മിലുള്ള പ്രണയം വീട്ടുകാര്‍ക്ക് അംഗീകരിക്കാന്‍ കഴിയുന്നതിലും അപ്പുറമായിരുന്നു.

ഈ ബന്ധം വീട്ടുകാര്‍ എതിര്‍ത്തതോടെ, തങ്ങളുടെ പ്രണയത്തിന് തടസ്സം നില്‍ക്കുന്നവരെ ഒന്നൊന്നായി ഇല്ലാതാക്കാന്‍ അവര്‍ തീരുമാനിച്ചു. ഷബ്‌നം ഇത് ചെയ്യാൻ കാരണം അതു മാത്രമല്ല, ഗര്‍ഭിണി ആയതും, ഒളിച്ചോടിയാൽ സ്വത്തുക്കൾ തനിക്കു കിട്ടില്ലല്ലോ എന്ന് വിചാരിച്ചു കൂടെയാണ്. ഇവരെയൊക്കെ കൊന്നാൽ സ്വത്തുക്കൾ എല്ലാം തന്റെതാകുമെന്നും തനിക്കും സലീമിനും കുഞ്ഞിനും സുഖമായി ജീവിക്കാമെന്നും അവൾ വിചാരിച്ചു, സലീമിന് ആദ്യം താല്പര്യമില്ലായിരുന്നു കൊലപാതകത്തിനൊന്നും, ഷബ്‌നത്തിന്റെ നിർബന്ധം കാരണമാണ് അയാൾ എല്ലാം ചെയ്തത്. ഏപ്രില്‍ 14ന് രാത്രി സംഭവിച്ചത് ക്രൂരമായ ഒരു കൊലപാതകത്തിന്റെ തിരക്കഥയായിരുന്നു. ഷബ്‌നം എല്ലാവര്‍ക്കുമുള്ള ഭക്ഷണത്തില്‍ മയക്കുമരുന്ന് കലക്കി നല്‍കി. അച്ഛനും അമ്മയും സഹോദരങ്ങളും ഗാഢനിദ്രയിലായി എന്ന് ഉറപ്പുവരുത്തിയ ശേഷം അവള്‍ സലീമിനെ വിളിച്ചു വരുത്തി.

കൈയില്‍ മൂര്‍ച്ചയുള്ള കോടാലിയുമായാണ് സലീം എത്തിയത്. മയക്കിക്കിടത്തിയ സ്വന്തം മാതാപിതാക്കളെയും സഹോദരങ്ങളെയും സലീം വെട്ടിനുറുക്കുമ്പോള്‍ ഷബ്‌നം നിര്‍വികാരയായി നോക്കിനിന്നു. സലീം തന്റെ പണി പൂര്‍ത്തിയാക്കി. പക്ഷേ, അപ്പോഴും ഒരു കരച്ചില്‍ ബാക്കിയുണ്ടായിരുന്നു. അനീസിന്റെ മകന്‍, പത്തുമാസം പ്രായമുള്ള അര്‍ഷ്. മയക്കുമരുന്ന് കലര്‍ന്ന പാല്‍ കുടിക്കാത്തതു കൊണ്ട് അവന്‍ ഉണര്‍ന്നിരുന്നു. സലീം മടിച്ചു നിന്നപ്പോള്‍, സ്വന്തം കൈകൊണ്ട് ആ പിഞ്ചുകുഞ്ഞിന്റെ കഴുത്ത് ഞെരിച്ച് ഷബ്‌നം ശ്വാസം മുട്ടിച്ചു കൊന്നു. പ്രണയത്തിന് വേണ്ടി സ്വന്തം ചോരയെപ്പോലും അവര്‍ ബലികൊടുത്തു. കൃത്യത്തിന് ശേഷം സലീം കോടാലി കുളത്തില്‍ ഉപേക്ഷിച്ച് മടങ്ങി. ഷബ്‌നം വസ്ത്രം മാറി, അയല്‍ക്കാരെ വിളിച്ച് താന്‍ ഇരയാണെന്ന് അഭിനയിച്ചു തുടങ്ങി. കുറ്റവാളികള്‍ അധികനാള്‍ വാഴില്ലെന്ന സത്യം അവിടെയും തെളിഞ്ഞു. ഷബ്‌നവും സലീമും അറസ്റ്റിലായി. ജയിലില്‍ വെച്ച് ഷബ്‌നം സലീമിന്റെ കുഞ്ഞിന് ജന്മം നല്‍കി. 2008 ഡിസംബറില്‍ ആണ്‍കുഞ്ഞ് ജനിച്ചു.

ReadAlso:

വൃദ്ധയുടെ മൂക്കുത്തി മോഷ്ടിക്കാന്‍ ക്രൂര കൊലപാതകം

ലൈംഗികാതിക്രമ പരാതി നിലനിൽക്കെ എ.എം.വി.ഐ ദിപിന്‍ ഇടവണ്ണയ്‌ക്കെതിരായ നടപടി വൈകുന്നു; മോട്ടോർ വാഹന വകുപ്പിൽ അതൃപ്തി

13 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു: അല്‍വാസിയുടെ കാല് അടിച്ചൊടിച്ച് കുട്ടിയുടെ പിതാവ്

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസിലും പ്രതിക്ക് ഇരുപത്തി എട്ടു വർഷം കഠിന തടവും അൻപത്തി നാലായിരം രൂപ പിഴയും

അമ്പൂരിയിൽ വിവാഹ വാർഷികാഘോഷത്തിനിടെ മകൻ അച്ഛനെ അടിച്ചു കൊലപ്പെടുത്തി

2010ല്‍ കോടതി ഇരുവര്‍ക്കും വധശിക്ഷ വിധിച്ചു. ഷബ്‌നത്തിന്റെ കോളേജ് സുഹൃത്തായിരുന്ന ഉസ്മാന്‍ എന്ന പത്രപ്രവര്‍ത്തകന്‍, ആ കുഞ്ഞിനെ ഏറ്റെടുത്തു. ‘അവന്‍ ചെയ്ത തെറ്റല്ലല്ലോ, അവനെ എനിക്കെന്റെ മകനെപ്പോലെ വളര്‍ത്താം,’ എന്ന് പറഞ്ഞ് ഉസ്മാന്‍ അവനെ കൂടെ കൂട്ടി. ജയിലില്‍ വെച്ച് അമ്മയെ കാണുമ്പോള്‍, ‘എന്റെ അമ്മ തെറ്റ് ചെയ്യില്ല’ എന്ന് ആ മകന്‍ ഇന്നും വിശ്വസിക്കുന്നു. ഇന്ന്, മഥുരയിലെ ജയിലില്‍, സ്വതന്ത്ര ഇന്ത്യയില്‍ തൂക്കിലേറ്റപ്പെടുന്ന ആദ്യത്തെ സ്ത്രീയാകാന്‍ കാത്തിരിക്കുകയാണ് ഷബ്‌നം. നിര്‍ഭയ കേസില്‍ കുറ്റവാളികളെ തൂക്കിലേറ്റിയ പവന്‍ ജല്ലാദ് തന്നെയാകും ഒരുപക്ഷേ ഷബ്‌നത്തെയും വിധി നടപ്പാക്കുക. രാഷ്ട്രപതി ദയാഹര്‍ജി തള്ളിയതോടെ, അംരോഹയിലെ ആ വീട് സാക്ഷിയായ ക്രൂരതയ്ക്ക് നീതിയുടെ കയര്‍ മുറുകുകയാണ്. പ്രണയം പവിത്രമാണ്, പക്ഷേ അത് ഭ്രാന്തമായ സ്വാര്‍ത്ഥതയാകുമ്പോള്‍ മനുഷ്യന്‍ മൃഗത്തേക്കാള്‍ താഴെയാകും എന്നതിന്റെ നേര്‍ സാക്ഷ്യമാണ് ഷബ്‌നത്തിന്റെ ജീവിതം.

CONTENT HIGH LIGHTS; The gallows are being prepared in the prison to kill her: Yakshi, who helped her lover hack her entire family, including her toddler, to death with an axe; Will Shabnam become the first woman to be hanged in independent India?

Tags: പിഞ്ചുകുഞ്ഞിനെയടക്കം സ്വന്തം കുടുംബത്തെ മുഴുവന്‍ കോടാലിക്കു വെട്ടിക്കൊല്ലാന്‍ കാമുകന് കൂട്ടു നിന്ന യക്ഷിസ്വതന്ത്ര ഇന്ത്യ തൂക്കിക്കൊല്ലുന്ന ആദ്യ വനിതയാകുമോ ശബ്‌നംMURDER CASEUTHAR PRADESHHANGING TILL DEATHANWESHANAM NEWSSHABNAHASANPOOR POLICE STATIONഅവളെ കൊല്ലാന്‍ ജയിലില്‍ തൂക്കുമരം ഒരുങ്ങി

Latest News

പരീക്ഷാ ക്രമക്കേടില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച അന്വേഷണത്തോട് സഹകരിക്കുമെന്ന് പിഎസ്‌സി; രേഖകള്‍ കൈമാറും | PSC states it will cooperate with the government-announced inquiry

ആലപ്പുഴയിലെ കടല്‍ കൊലക്കേസ്: എന്റിക ലെക്‌സിയുടെ രേഖകള്‍ വിട്ടുനല്‍കാന്‍ സുപ്രിംകോടതി ഉത്തരവ്

സംസ്ഥാനത്ത് ഇന്ന് ഭാഗികമായി വൈദ്യുതി നിയന്ത്രണം ഉണ്ടാകും; കെഎസ്ഇബി | There will be partial power restrictions in the state today, KSEB

വൈദ്യുതി നിയന്ത്രണം ഇന്ന് വേണ്ടിവന്നേക്കും : കെ എസ് ഇ ബി

താരലേലത്തിൽ കരുത്ത് തെളിയിച്ച് നിലവിലെ ചാമ്പ്യന്മാർ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies