കരൂർ ദുരന്തവുമായി ബന്ധപ്പെട്ട് തമിഴക വെട്രി കഴകം അധ്യക്ഷൻ വിജയുടെ പ്രചാരണ വാഹനം ചെന്നൈ പനയൂരിലെ ടിവികെ ആസ്ഥാനത്തു വെച്ചു കസ്റ്റഡിയിലെടുത്ത് സിബിഐ. കൂടുതൽ പരിശോധനക്കായി വാഹനം കരൂരിലെ സിബിഐ ക്യാംപ് ഓഫിസിലേക്ക് മാറ്റിയിരിക്കുകയാണ്.
സെപ്റ്റംബറിൽ ആയിരുന്നു കാരൂരിൽ ടിവികെയുടെ രാഷ്ട്രീയ റാലിക്കിടെ തിക്കിലും തിരക്കിലും പെട്ട് 41 പേര് മരിച്ചത്. ഇതിന്റെ ഭാഗമായി ഈ മാസം 12ന് ഡൽഹിയിലെ സിബിഐ ആസ്ഥാനത്ത് നേരിട്ട് ഹാജരാകാൻ വിജയ്ക്ക് നോട്ടീസ് അയച്ചിരുന്നു. ഇതിന്റെ മുന്നോടിയായിട്ടാണ് വാഹനം പിടിച്ചെടുത്തത്.
















