പ്രമാദമായ രാധാഭായ് ടീച്ചറിന്റെ കൊലപാതക കേസ് ഇന്നും പോലീസിന് തെളിയിക്കാനോ കൊലയാളിയെ പിടിക്കാനോ കഴിയാത്ത ഒന്നാണ്. കേരള പോസീസിലെ അതി പ്രഗത്ഭനായ ഉദ്യോഗസ്ഥന്‍ അലക്‌സാണ്ടര്‍ ജേക്കബിന് കൊലയാളിയിലേക്ക് എംത്താന്‍ സാധിക്കുമായിരുന്നെങ്കിലും പിന്നീട് എന്തു സംഭവിച്ചുവെന്ന് ആര്‍ക്കും അറിവില്ല. അവിവാഹിതയായ രാധാഭായ് ടീച്ചര്‍ കൊല്ലപ്പെടുമ്പോള്‍, അവരുടെ വീട്ടിലെ ഹാളില്‍ പൂര്‍ണ്ണ നഗ്നയായിട്ടായിരുന്നു കാണപ്പെട്ടത്. രാധാമണി ടീച്ചര്‍ മോഷണത്തിനിടെ കൊല്ലപ്പെട്ടതാണെങ്കില്‍ പ്രതി പോലുമറിയാതെ തെളിവുകള്‍ അവിടെ ഉണ്ടാകുമായിരുന്നു. എന്നാല്‍, ഇവിടെ പ്രതിയുടെ ഒരു തെളിവു പോലും അവശേഷിക്കപ്പെട്ടില്ല എന്നതാണ് വസ്തുത. സംശയത്തിന്റെ പിന്‍ബലവും, സ്വഭാവ ശുദ്ധിക്കുറവും സാഹചര്യ തെളിവും വെച്ച് പോലീസ് ഒരാളെ പിടിച്ചു.
എന്നാല്‍ അയാള്‍ നിരപരാധിയായിരുന്നു. ശാസ്ത്രീയ തെളിവുകളുടെ അഭാവത്തില്‍ അയാളെ കോടതി വിട്ടയയ്ക്കുകയും ചെയ്തു. അപ്പോള്‍ ആരാണ് രാധാഭായ് ടീച്ചറെ കൊന്നത്. അത് ഇന്നും ദുരൂഹമായി തുടരുന്നു. കൊലയാളി എവിടെയോ ഇരിപ്പുണ്ട്. ഇപ്പോഴും അതി സുരക്ഷിതനായി. 1970കളുടെ തുടക്കത്തിലാണ് ആലപ്പുഴയില്‍ നിന്ന് കണ്ണൂരിലെ കടന്നപ്പള്ളി എന്ന ഗ്രാമത്തിലേക്ക് ഒരു ഹിന്ദി അധ്യാപിക വണ്ടിയിറങ്ങുന്നത്. പേര് രാധാഭായി. ആ ഗ്രാമത്തിന് അവര്‍ തികച്ചുമൊരു അപരിചിതയായിരുന്നു. എന്നാല്‍, കുറച്ചു വര്‍ഷങ്ങള്‍ കഴിഞ്ഞതോടെ കടന്നപ്പള്ളി സ്‌കൂളിലെ കുട്ടികള്‍ക്കും നാട്ടുകാര്‍ക്കും അവര്‍ പ്രിയപ്പെട്ട ‘രാധാഭായി ടീച്ചര്‍’ ആയി മാറി. വിവാഹം വേണ്ടെന്നു വെച്ച ജീവിതമായിരുന്നു ടീച്ചറുടേത്.
സര്‍വീസില്‍ നിന്ന് വിരമിച്ച ശേഷവും സ്വന്തം നാടായ ആലപ്പുഴയിലേക്ക് മടങ്ങാന്‍ അവര്‍ തയ്യാറായില്ല. കടന്നപ്പള്ളിയോട് തോന്നിയ ഒരിഷ്ടം, കാരണം സ്‌കൂളിനടുത്ത് തന്നെ സ്ഥലം വാങ്ങി. ലോണെടുത്ത് ഒരു ചെറിയ വീട് വെച്ച് അവര്‍ അവിടെത്തന്നെ കൂടി. ആര്‍ക്കും ഒരു ശല്യവുമുണ്ടാക്കാതെ, സ്വന്തം ലോകത്ത് ഒതുങ്ങി ജീവിച്ച ഒരു പാവം സ്ത്രീയായിരുന്നു അവര്‍. പെന്‍ഷന്‍ കാലം സന്തോഷമായ.ി ജീവിക്കുമ്പോഴായിരുന്നു രാധാഭായ് ടീച്ചറുടെ ജീവിതത്തിന് വിരാമമിട്ടുകൊണ്ട് ആ ദിവസം കടന്നു വന്നത്. ഒരു തിങ്കളാഴ്ച രാവിലെ, സ്‌കൂളിലെ സഹപ്രവര്‍ത്തകരായ ടീച്ചര്‍മാര്‍ രാധാഭായി ടീച്ചര്‍ക്ക് ഉച്ചഭക്ഷണം കൊടുക്കാന്‍ പതിവുപോലെ എത്തി.
എന്നാല്‍ അവിടെ കണ്ടകാഴ്ച അവരെ നടുക്കിക്കളഞ്ഞു. അടുക്കളവാതില്‍ പാതി തുറന്നു കിടക്കുന്നു. സംശയത്തോടെ അകത്തേക്ക് നോക്കിയ അവര്‍ കണ്ടത് ടീച്ചറുടെ ജഡമാണ്. വീടിന്റെ ഹാളില്‍ പൂര്‍ണ്ണനഗ്‌നയായി രാധാഭായി ടീച്ചര്‍ മരിച്ചു കിടക്കുന്നു. വിവരം കാട്ടു തീപോലെ പടര്‍ന്നു. നാട് മുഴുവന്‍ വിറച്ചുപോയി. ആര്‍ക്കും ശത്രുതയില്ലാത്ത, സ്വര്‍ണ്ണത്തോടോ പണത്തിനോടോ ഒട്ടും ആര്‍ത്തിയില്ലാത്ത ടീച്ചറെ ആര്, എന്തിന് കൊന്നു എന്ന ചോദ്യം മാത്രം ബാക്കിയായി. ഹക്കീം ബത്തേരിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അന്വേഷണം ആരംഭിച്ചു. കൊലപാതകത്തിന് പിന്നില്‍ മോഷണമോ ലൈംഗികാതിക്രമമോ ആകാം എന്ന നിഗമനത്തിലായിരുന്നു പോലീസ്. അങ്ങനെയാണ് അന്വേഷണം രാമചന്ദ്രന്‍ എന്ന ‘കോയോട്ട് അമ്പു’വിലേക്ക് തിരിയുന്നത്.
നാട്ടിലെ ഒരു സ്ഥിരം മദ്യപാനിയായിരുന്നു അമ്പു. സംഭവത്തിന് തൊട്ടുമുമ്പ് ഇയാള്‍ ടീച്ചറുടെ അടുത്തുവന്ന് 50 രൂപ കടം ചോദിച്ചിരുന്നുവെന്നും, അത് കിട്ടാത്ത ദേഷ്യം ഇയാള്‍ക്ക് ടീച്ചറോട് ഉണ്ടായിരുന്നുവെന്നും സാക്ഷികള്‍ മൊഴി നല്‍കി. മാത്രമല്ല, കൊലപാതകം നടന്ന ദിവസം ഇയാള്‍ മദ്യപിച്ച് പണം ചിലവാക്കിയതായും കണ്ടെത്തി. സാഹചര്യങ്ങളെല്ലാം അമ്പുവിന് എതിരായതോടെ പോലീസ് അയാളെ പ്രതിയാക്കി. എന്നാല്‍, കൊലപാതകം ഒഴിച്ച്, പണം ചോദിച്ചതും, ദേഷ്യം ഉണ്ടായിരുന്നതും എല്ലാം അമ്പ സമ്മതിക്കകുയും ചെയ്തു. കൊലപാതകം ചെയ്യാനുള്ള ധൈര്യം ഇല്ലെന്നും താന്‍ നിരപരാധിയാണെന്നും അമ്പു കേണപേക്ഷിച്ചു. എന്നിട്ടും ആരും അത് ചെവിക്കൊണ്ടില്ല.
പക്ഷെ, അന്നത്തെ കണ്ണൂര്‍ എസ്.പി ആയിരുന്ന അലക്‌സാണ്ടര്‍ ജേക്കബ് ഐ.പി.എസ് ഈ കേസ് ഡയറി പരിശോധിക്കാന്‍ ഇടയായി. ഇതോടെ കാര്യങ്ങള്‍ കൂടുതല്‍ വ്യക്തതയിലേക്കു വന്നു. സാധാരണ പോലീസ് ബുദ്ധിക്കപ്പുറം ചിന്തിക്കുന്ന അദ്ദേഹം സംഭവസ്ഥലത്തെ ചില വൈരുദ്ധ്യങ്ങള്‍ ശ്രദ്ധിച്ചു. ടീച്ചറുടെ ശരീരത്തിലുണ്ടായിരുന്ന സ്വര്‍ണ്ണാഭരണങ്ങള്‍ പോലും നഷ്ടപ്പെട്ടിട്ടില്ലാത്തതിനാല്‍ അതൊരു മോഷണശ്രമമല്ലെന്ന് അദ്ദേഹം ഉറച്ചു വിശ്വസിച്ചു. കൂടാതെ, നല്ല ആരോഗ്യമുള്ള ടീച്ചറെ അമ്പുവിനെപ്പോലൊരാള്‍ ആക്രമിച്ചാല്‍ അവിടെ ഒരു പിടിവലി നടക്കേണ്ടതാണ്. പക്ഷേ, അങ്ങനെയൊരു ലക്ഷണങ്ങളും ക്രൈം നടന്നിടത്ത് ഉണ്ടായിട്ടില്ല. ടീച്ചറുടെ ശരീരം നഗ്‌നമായി കിടന്നത് കേസ് വഴിതിരിച്ചുവിടാന്‍ കൊലയാളി ബോധപൂര്‍വ്വം സൃഷ്ടിച്ച ഒരു നാടകമാണെന്ന് അലക്‌സാണ്ടര്‍ ജേക്കബിന് തോന്നി.
ഏറ്റവും നിര്‍ണ്ണായകമായത് ടീച്ചറുടെ കഴുത്തില്‍ കണ്ട ഒരു വിരലടയാളമായിരുന്നു. ഇന്ത്യയില്‍ അന്ന് അധികം പ്രചാരത്തില്‍ ഇല്ലാത്ത ‘ഫ്യൂമിഗേഷന്‍’ (Fumigation) എന്ന സാങ്കേതികവിദ്യ ഉപയോഗിച്ച് ആ വിരലടയാളം വേര്‍തിരിച്ചെടുത്തു. പരിശോധനയില്‍ അത് അമ്പുവിന്റെ വിരലടയാളവുമായി യോജിച്ചില്ല. എസ്.പി. അലക്‌സാണ്ടര്‍ ജേക്കബ് ജയിലിലെത്തി അമ്പുവിനെ കണ്ടപ്പോള്‍, ‘ഞാനല്ല സാറേ അത് ചെയ്തത്’ എന്ന അമ്പുവിന്റെ കരച്ചില്‍ സത്യമാണെന്ന് അദ്ദേഹത്തിന് ബോധ്യപ്പെട്ടു. പക്ഷേ, സാഹചര്യ തെളിവുകളെല്ലാം അമ്പുവിന് എതിരായിരുന്നു. വിരലടയാളം മാച്ച് ആയില്ലെങ്കിലും, പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു.
ഒടുവില്‍ വിചാരണ വേളയില്‍ അമ്പുവിനെതിരെ കൃത്യമായ ശാസ്ത്രീയ തെളിവുകളില്ലെന്ന് കോടതി കണ്ടെത്തി. ‘സംശയത്തിന്റെ ആനുകൂല്യം’ നല്‍കി കോടതി അമ്പുവിനെ വെറുതെ വിട്ടു. അമ്പു ശിക്ഷയില്‍ നിന്ന് രക്ഷപ്പെട്ടെങ്കിലും രാധാഭായി ടീച്ചര്‍ക്ക് നീതി കിട്ടിയില്ല. ആ വീടിന്റെ വാതിലുകള്‍ ആര്‍ക്കോ വേണ്ടി ടീച്ചര്‍ തന്നെ തുറന്നുകൊടുത്തതാകാം എന്ന് ഇന്നും വിശ്വസിക്കുന്നവരില്‍ ഒരാളായി അലക്‌സാണ്ടര്‍ ജേക്കബിനെയും ഉള്‍പ്പെടുത്താം. കൊലയാളി ടീച്ചര്‍ക്ക് പരിചിതമായ, ഒരുപക്ഷേ അവര്‍ വിശ്വസിച്ച ഒരാളാകാം. കാരണം, ടീച്ചര്‍ അറിയാതെ മറ്റൊരാളും ആ വീട്ടിലേക്ക് കടക്കുകയുമില്ല, തിരിച്ചു പോവുകയുമില്ല എന്നതു കൊണ്ടു തന്നെ. കൊലപാതകം നടന്ന് പതിറ്റാണ്ടുകള്‍ക്കിപ്പുറവും, കടന്നപ്പള്ളിയിലെ ആ വീട്ടില്‍ അന്നു നടന്നത് എന്താണെന്ന് ഇന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല എന്നതാണ് വസ്തുത. ടീച്ചറുടെ കൊലയാളിയെ ഇനി കണ്ടു പിടിക്കുമെന്ന് വിശ്വസിക്കാനുമാവില്ല.
CONTENT HIGH LIGHTS; Radhabhai Teacher Killed by Coyote Arrow or Who Else?: The Teacher Who Was Completely Naked and Dead; Was It Unmarried Woman’s Infidelity?; Is the Murderer Still Alive Somewhere?
















