ഡൽഹിയിൽ പട്ടാപ്പകൽ നടുറോഡിൽ വെച്ച് കൊലപാതകം. കഴിഞ്ഞ വർഷം കൊല്ലപ്പെട്ട ഭർത്താവിൻ്റെ കേസ്സിലെ പ്രധാന സാക്ഷിയായ സ്ത്രീയെയാണ് ബൈക്കിലെത്തിയ സംഘം പോയിന്റ് ബ്ലാങ്കിൽ വെടിവെച്ച് കൊന്നത്. ഈ സംഭവം നടന്നത് ശനിയാഴ്ച രാവിലെ 10:59-ഓടെയാണ്.
കൊല്ലപ്പെട്ട രചന യാദവ് (44) ഷാലിമാർ ബാഗ് നിവാസിയാണ്. പ്രദേശത്തെ റെസിഡൻസ് വെൽഫെയർ അസോസിയേഷൻ്റെ പ്രസിഡന്റ് കൂടിയായിരുന്നു ഇവർ. തിരക്കേറിയ റോഡിൽ വെച്ചാണ് രചന യാദവിന് നേർക്ക് ആക്രമണം ഉണ്ടായത്. ബൈക്കിൽ എത്തിയ അക്രമികൾക്ക് വേണ്ടി പോലീസ് ഊർജ്ജിതമായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കൊലപാതകത്തിലേക്ക് നയിച്ച കാരണങ്ങൾ ഭർത്താവ് വിജേന്ദ്ര യാദവിൻ്റെ കൊലപാതകവുമായി ബന്ധപ്പെട്ടതാണെന്നാണ് പോലീസ് പ്രാഥമികമായി കരുതുന്നത്. 2023-ൽ വിജേന്ദ്ര യാദവും സമാനമായ രീതിയിൽ വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നു. ഈ കേസിലെ പ്രധാന സാക്ഷിയായിരുന്നു രചന യാദവ്.
















