ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്ന തന്ത്രി കണ്ഠര് രാജീവര് ഡിസ്ചാർജ് ആയി. ആരോഗ്യം മെച്ചപ്പെട്ടതിനെ തുടർന്ന് ഞായറാഴ്ച ഉച്ചയോടെയാണ് അദ്ദേഹത്തെ ആശുപത്രിയിൽ നിന്ന് ജയിലിലേക്ക് മാറ്റിയത്.
ശനിയാഴ്ച രാവിലെയോടെ കണ്ഠര് രാജീവർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്നാണ് അദ്ദേഹത്തെ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യനില തൃപ്തികരമായതിനെത്തുടർന്ന് ചികിത്സ പൂർത്തിയാക്കിയ ശേഷമാണ് ആശുപത്രി അധികൃതർ അദ്ദേഹത്തെ ഡിസ്ചാർജ് ചെയ്തത്.
ആശുപത്രിയിൽ നിന്ന് പുറത്തിറങ്ങിയ ഉടൻ തന്നെ രാജീവരെ ജയിൽ അധികൃതർ ഏറ്റെടുക്കുകയും തുടർന്ന് ജയിലിലേക്ക് മാറ്റുകയും ചെയ്തു. ചികിത്സ ആവശ്യമുള്ള മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നും നിലവിൽ അദ്ദേഹത്തിനില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
















