കരൂര്‍ ദുരുന്തവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ നടനും തമിഴക വെട്രി കഴകം (ടിവികെ) നേതാവുമായ വിജയ് ഇന്ന് സിബിഐക്ക് മുന്നില്‍ ഹാജരാകും. രാവിലെ പ്രത്യേക വിമാനത്തില്‍ ഡല്‍ഹിയിലേക്ക് പുറപ്പെടും.
പതിനൊന്ന് മണിയോടെയാണ് സിബിഐ ഓഫീസില്‍ നേരിട്ട് ഹാജരാകേണ്ടത്. ഡല്‍ഹിയില്‍ വിജയ്ക്ക് വൈ കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്തും. വിജയ്‌ക്കൊപ്പം പാര്‍ട്ടി ഭാരവാഹികളും അഭിഭാഷകരും ഉണ്ടാകുമെന്നാണ് സൂചന. ചോദ്യം ചെയ്യലിനായി രണ്ട് ദിവസം ഡല്‍ഹിയില്‍ ഉണ്ടാകുമെന്നാണ് സൂചന.
കേസ് അന്വേഷണത്തിന് മദ്രാസ് ഹൈക്കോടതി ആദ്യം പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിരുന്നു. എന്നാല്‍, പിന്നീട് സുപ്രീം കോടതി കേസ് സിബിഐക്ക് കൈമാറുകയും വിരമിച്ച സുപ്രീം കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള പാനലിന്റെ മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തണമെന്ന് നിര്‍ദ്ദേശിക്കുകയും ചെയ്തു.
കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 27 നാണ് കരൂരില്‍ ടിവികെയുടെ പൊതു പരിപാടിക്കിടെ തിക്കിലും തിരക്കിലും പെട്ട് 41 പേര്‍ മരണപ്പെട്ടത്.
















