സ്ഥാനാർഥികളുടെ മരണം മൂലം മാറ്റിവെച്ച മൂന്ന് തദ്ദേശ വാർഡുകളിലെ ഉപതെരഞ്ഞെടുപ്പ് ഫലം ഇന്ന് അറിയാം. തിരുവനന്തപുരം കോർപ്പറേഷനിലെ വിഴിഞ്ഞം, മലപ്പുറം മൂത്തേടം ഗ്രാമപഞ്ചായത്തിലെ പായിംപാടം, എറണാകുളം പാമ്പാക്കുട ഗ്രാമപഞ്ചായത്തിലെ ഓണക്കൂർ എന്നീ വാർഡുകളിലെ വോട്ടെണ്ണൽ ഇന്ന് രാവിലെ പത്ത് മണി മുതൽ ആരംഭിക്കും. മൂന്നിടത്തുമായി ശരാശരി 67.2 ശതമാനം പോളിംഗ് ആണ് രേഖപ്പെടുത്തിയത്.
മലപ്പുറം മൂത്തേടം പായമ്പാടം വാർഡിലും എറണാകുളം പാമ്പാക്കുട ഒണക്കൂറിൽ വാർഡിലും പോളിംഗ് 80 ശതമാനം കടന്നു. പായമ്പാട്ടത്ത് 89.55 ശതമാനവും ഓണക്കൂറിൽ 82.13 ശതമാനവുമാണ് പോളിങ്ങ്. തിരുവനന്തപുരം കോർപറേഷൻ വിഴിഞ്ഞത്ത് 6.35 ശതമാനം പേർ വോട്ട് ചെയ്തു.
വിഴിഞ്ഞത്ത് വെങ്ങാനൂരിലെ വിപിഎസ് മലങ്കര എച്ച്എസ്എസിലും മലപ്പുറത്തും എറണാകുളത്തും അതത് പോളിംഗ് സ്റ്റേഷനുകളിലും ആയിരിക്കും വോട്ടെണ്ണൽ കേന്ദ്രം. വിഴിഞ്ഞം വാർഡിൽ ആകെ ഒന്‍പതും, പായിമ്പാടത്തും ഓണക്കൂറും നാല് വീതം സ്ഥാനാർഥികളുമാണ് മത്സരിച്ചത്.
















