കേരള കോൺഗ്രസ് (എം) ഇടതുമുന്നണി വിടുമെന്ന വാർത്തകൾ തള്ളി മന്ത്രി റോഷി അഗസ്റ്റിന്‍. മുന്നണി മാറ്റം അഭ്യൂഹം മാത്രമാണെന്ന് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. വിസ്മയം സൃഷ്ടിക്കേണ്ട ആവശ്യമില്ലെന്നും ചര്‍ച്ച നടന്നതായി അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടി ചെയര്‍മാനാണ് വിഷയത്തില്‍ പ്രതികരിക്കേണ്ടതെന്നും റോഷി അഗസ്റ്റിന്‍ പറഞ്ഞു.ണ് ഞാനോ പ്രമോദ് നാരായണനോ പ്രതികരണം നടത്തിയിട്ടില്ല. ഇന്നലത്തെ ഉപവാസ സമരത്തില്‍ ഞങ്ങളെല്ലാവരും പങ്കെടുത്തല്ലോ. മധ്യമേഖലാ ജാഥയില്‍ ഇല്ലെന്ന് എന്തിനു പറയണം. ചെയര്‍മാന്‍ തന്നെ നിലപാട് വ്യക്തമാക്കിയതാണ്. ഇന്നലെ പരിപാടിയില്‍ പങ്കെടുക്കാത്തതിന്റെ വിശദീകരണവും ചെയര്‍മാന്‍ നല്‍കിയതാണെന്ന് റോഷി അഗസ്റ്റിന്‍ പറഞ്ഞു. സഭയും മേലധ്യക്ഷന്മാരും ഇത്തരം കാര്യങ്ങളില്‍ ഇടപെടില്ലെന്നും മന്ത്രി വ്യക്തമാക്കി. ജെ ബി കോശി കമ്മീഷന്റെ വിശദാംശങ്ങള്‍ മുഖ്യമന്ത്രി വാര്‍ത്ത സമ്മേളനം വിളിച്ച് വ്യക്തമാക്കിയതാണെന്നും റോഷി അഗസ്റ്റിന്‍ പറഞ്ഞു.
എല്ലാദിവസവും ചെയര്‍മാനുമായി സംസാരിക്കുന്നുണ്ടെന്നും ഇല്ലാത്ത കാര്യങ്ങള്‍ പറഞ്ഞാല്‍ എങ്ങനെ ശരിയാകുമെന്നും റോഷി അഗസ്റ്റിന്‍ കൂട്ടിച്ചേര്‍ത്തു. ഒരു മുന്നണിയില്‍ പ്രവര്‍ത്തിക്കുമ്പോഴാണ് അഭ്യൂഹങ്ങള്‍ ഉയരുന്നത്. വ്യക്തിപരമായ കാരണങ്ങള്‍ മൂലമായിരിക്കും പരിപാടികളില്‍ പങ്കെടുക്കാത്തതെന്നും അദ്ദേഹം പറഞ്ഞു.
















