കാസർകോട് വീട്ടമ്മയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ സി.പി.എം കുമ്പള മുൻ ഏരിയാ സെക്രട്ടറിക്കെതിരെ പോലീസ് കേസെടുത്തു. എൻമകജെ പഞ്ചായത്ത് അംഗവും ഇച്ചിലംപാടി സ്കൂള്‍ അധ്യാപകനുമായ എസ്. സുധാകരനെതിരെയാണ് 48കാരിയായ വീട്ടമ്മ പരാതി നൽകിയിരിക്കുന്നത്.
1995 മുതൽ ആണ് എസ്. സുധാകരൻ വീട്ടമ്മയെ പീഡിപ്പിച്ചിരുന്നുവെന്നാണ് പരാതിയിൽ പറയുന്നത്. തന്നെ കല്യാണം കഴിക്കാം എന്ന വാഗ്ദാനം നൽകിയാണ് പീഡിപ്പിച്ചിരുന്നത് എന്നും പക്ഷേ കല്യാണം കഴിച്ചില്ലെന്നും പിന്നീട് താൻ മറ്റൊരു കല്യാണം കഴിക്കുകയുമായിരുന്നുവെന്നും വീട്ടമ്മ പറയുന്നു.
എന്നാൽ സുധാകരൻ വീട്ടമ്മയെ പിന്നെയും ശല്യം ചെയ്യുകയും അവരുടെ ഭർത്താവിനെ ഭീഷണിപ്പെടുത്തുകയും അതിനെ തുടർന്ന് ഇവരെയും കുട്ടികളെയും ഉപേക്ഷിച്ചു ഭർത്താവ് പോവുകയുമായിരുന്നു എന്നും പരാതിയിൽ പറയുന്നു.
ഇതിന് പിന്നാലെയാണ് 2009ൽ കോൺഗ്രസ് പ്രവർത്തകൻ ജബ്ബാറിനെ കൊലപ്പെടുത്തിയ കേസില്‍ സുധാകരൻ ജയിലിലായി ഈ സമയത്തു വീട്ടമ്മ രണ്ടാമത് വിവാഹം കഴിച്ചു. എന്നാൽ ജയിലിൽ നിന്ന് ഇറങ്ങിയ ശേഷം എസ്. സുധാകരൻ വീണ്ടും തന്നെ ഭീഷണിപ്പെടുത്തുകയും ലോഡ്ജിൽ ഭീഷണിപ്പെടുത്തി കൊണ്ടുപോയി പീഡിപ്പിച്ചെന്നും വീട്ടമ്മ പരാതിയിൽ പറയുന്നു.
നിരന്തരമായ ഉപദ്രവം കാരണമാണ് പൊലീസിൽ പരാതി നൽകിയത്. എന്നാൽ പരാതി നൽകി കുറച്ചു ദിവസം കഴിഞു പരാതി പിൻവലിച്ചെക്കിലും പിന്നെയും ഭീഷണിപ്പെടുത്തുകയും തന്റെ ചിത്രങ്ങളും വിഡിയോകളും യൂട്യൂബിലും സോഷ്യൽമീഡിയയിലും ഇടുമെന്നും തന്നെയും കുടുംബത്തെയും കൊല്ലാൻ പോലും മടിക്കില്ലെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്നും ഇതിനെ തുടർന്നാണ് പിന്നെയും പരാതി നൽകുന്നതെന്നും വീട്ടമ്മ പറഞു.
ഇതേ തുടർന്ന് പീഡനം സംബന്ധിച്ച് 48കാരി ജില്ലാ പൊലീസ് മേധാവിക്കും ഡി.ജി.പിക്കും പരാതി നൽകിയിരുന്നു. ഡി.ജി.പിയുടെ നിർദ്ദേശപ്രകാരം ആണ് കാസർകോട് വനിതാ പോലീസ് സുധാകരനെതിരെ കേസെടുത്തത്.
















