മലപ്പുറം മൂത്തേടം പഞ്ചായത്തിലെ ഏഴാം വാര്‍ഡായ പായിമ്പാടം വാര്‍ഡില്‍ യുഡിഎഫിന് വിജയം. യുഡിഎഫ് സ്ഥാനാര്‍ത്ഥി കൊരമ്പയില്‍ സുബൈദയാണ് വിജയിച്ചത്.
222 വോട്ടുകള്‍ക്കാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെ സുബൈദ തോല്‍പ്പിച്ചത്. യുഡിഎഫ്-501, എല്‍ഡിഎഫ്-279, എന്‍ഡിഎ- 14, സ്വതന്ത്രന്‍- 6 എന്നിങ്ങനെയാണ് വോട്ട്‌നില. 84.21 ശതമാനമാണ് പോളിങ്.
യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന വട്ടത്ത് ഹസീനയുടെ മരണത്തെ തുടര്‍ന്നായിരുന്നു വാര്‍ഡില്‍ ഉപതെരഞ്ഞെടുപ്പ് നടന്നത്. ഹസീന കുഴഞ്ഞുവീണ് മരിച്ചതിനെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് മാറ്റിവെക്കുകയായിരുന്നു.
















