ചെന്നൈയിൽ ശുചീകരണത്തൊഴിലാളിയായ യുവതിക്ക് ജോലിക്കിടെ തെരുവിൽനിന്ന് ലഭിച്ച 45 സ്വർണനാണയങ്ങൾ പോലീസ് സ്റ്റേഷനിൽ ഏൽപിച്ച് മാതൃകയായി. ത്യാഗരാജ നഗർ മുപ്പാത്തമ്മൻ കോവിൽ തെരുവിലെ മാലിന്യം നീക്കുന്ന പത്മ (46)യ്ക്കാണ് ഈ സ്വർണനാണയങ്ങൾ ലഭിച്ചത്. പത്മ ഉടൻതന്നെ അവ പോണ്ടിബസാർ പോലീസ് സ്റ്റേഷനിൽ എത്തിച്ചു.
സ്വർണവില കുതിച്ചുയരുന്ന ഈ കാലത്ത്, 45 ലക്ഷം രൂപ വിലവരുന്ന സ്വർണനാണയങ്ങൾ ലഭിച്ചിട്ടും പത്മ പ്രലോഭിതയായില്ല. പത്മയുടെ ഈ സത്യസന്ധതയെ അഭിനന്ദിച്ചുകൊണ്ട് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ഒരു ലക്ഷം രൂപ സമ്മാനമായി നൽകി.
സ്വർണം നഷ്ടപ്പെട്ട നങ്കനല്ലൂർ സ്വദേശി രമേഷ് ഞായറാഴ്ച തന്നെ പോണ്ടിബസാർ പോലീസിൽ പരാതി നൽകിയിരുന്നു. പോലീസ് രമേഷിനെ വിളിച്ചുവരുത്തി സ്വർണം തിരികെ ഏൽപ്പിച്ചു.
















