ഐഷ പോറ്റി സിപിഐഎം വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നതില്‍ പ്രതികരിച്ച് സിപിഐഎം ദേശീയ ജനറല്‍ സെക്രട്ടറി എം എ ബേബി. വ്യക്തിപരമായി അടുപ്പമുളള ആളാണ് ഐഷയെന്നും അവര്‍ പാര്‍ട്ടി വിട്ട തീരുമാനം വേദനയുണ്ടാക്കുന്നതാണെന്നും എം എ ബേബി പറഞ്ഞു.
പാര്‍ട്ടി അവഗണിച്ചു എന്ന് പറയുന്നത് എന്ത് അടിസ്ഥാനത്തിലാണ് എന്ന് തനിക്കറിയില്ലെന്നും എതിര്‍ പാളയത്തിലേക്ക് പോകുന്നത് വാര്‍ത്തയാക്കാന്‍ കഴിയുന്ന രീതിയില്‍ അവസരം നല്‍കിയത് സിപിഐഎമ്മാണെന്നും എം എ ബേബി പറഞ്ഞു.
ഐഷ പോറ്റിക്ക് പരാതികളുണ്ടെങ്കില്‍ അത് പാര്‍ട്ടിക്കുളളില്‍ ഉന്നയിക്കാമായിരുന്നുവെന്നും കൊട്ടാരക്കരയിലുണ്ടായ ഈ മാറ്റം തെരഞ്ഞെടുപ്പിനെ പൊതുവായി ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
കേരളാ കോണ്‍ഗ്രസ് മാണി വിഭാഗം മുന്നണി വിടുന്നതുമായി ബന്ധപ്പെട്ട അഭ്യൂഹത്തിലും എം എ ബേബി പ്രതികരിച്ചു. ഇടതുപക്ഷത്തിനൊപ്പം എന്ന നിലപാട് ജോസ് കെ മാണി തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും എന്തെങ്കിലും ഉണ്ടായാല്‍ തന്നോട് തുറന്നുപറയുന്ന ആളാണ് ജോസ് കെ മാണിയെന്നുമാണ് എം എ ബേബി പറഞ്ഞത്.
















