തെലങ്കാനയിൽ തെരുവുനായ്ക്കളെ കൂട്ടത്തോടെ വിഷം കുത്തിവെച്ച് കൊലപ്പെടുത്തിയതിൽ പോലീസ് അന്വേഷണം ആരംഭിച്ചു. രണ്ടാഴ്ചയ്ക്കിടെ ഏകദേശം 500-ഓളം നായ്ക്കളെയാണ് കൊലപ്പെടുത്തിയെന്നാണ് ആരോപണം.
തെലങ്കാനയിലെ ഹനംകോണ്ട, കാമറെഡ്ഡി ജില്ലകളിലെ വിവിധയിടങ്ങളിലാണ് തെരുവുനായ്ക്കളെ കൂട്ടത്തോടെ കൊലപ്പെടുത്തിയത്. രണ്ട് ജില്ലകളിലെ ഏഴ് ഗ്രാമമുഖ്യന്മാരടക്കം 15 പേർക്കെതിരേയാണ് തെലങ്കാന പോലീസ് കേസെടുത്തിരിക്കുന്നത്.
തെരുവുനായ്ക്കൾക്ക് വിഷം കുത്തിവെയ്ക്കുന്ന ചില ദൃശ്യങ്ങളും സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
















