ശബരിമല സ്വർണക്കൊള്ള കേസിലെ മുൻ ദേവസ്വം അംഗം ശങ്കരദാസിന്‍റെ ചികിത്സാ രേഖകള്‍ അന്വേഷണ സംഘം കോടതിയിൽ നൽകാത്തതിനെ തുടർന്ന് മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വെളളിയാഴ്ചയിലേക്ക് മാറ്റി കൊല്ലം പ്രിൻസിപ്പൽ സെഷൻസ് കോടതി.
ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടികാണിച്ചാണ് ശങ്കരദാസ് മുൻകൂർ ജാമ്യം തേടുന്നത്. ഇതിനായി ആശുപത്രി രേഖകൾ സമർപ്പിക്കാൻ സമയം വേണമെന്ന് പ്രോസിക്യൂഷൻ കോടതിയോട് ആവശ്യപ്പെടുകയായിരുന്നു.
സ്വർണക്കൊള്ള കേസിലെ 11ാം പ്രതിയാണ് ശങ്കരദാസ്. പ്രതി ചേർത്ത അന്നുമുതൽ ശങ്കരദാസ് ആശുപത്രിയിൽ കിടക്കുകയാണെന്നും എന്ത് അസംബന്ധമാണ് നടക്കുന്നതെന്നും കഴിഞ്ഞദിവസം ഹൈക്കോടതി ജസ്റ്റിസ് എ ബദറുദ്ദീൻ എസ്ഐടിയെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.
















