പാലക്കാട്: കുടുംബ പ്രശ്നത്തെത്തുടർന്ന് ബന്ധുവിനെ താക്കോല്‍ കൊണ്ട് കുത്തിക്കൊലപ്പെടുത്തി യുവാവ്. പാലക്കാട് ചിറ്റൂരില്‍ ഇന്ന് വൈകിട്ട് അഞ്ചരയോടെയാണ് സംഭവം ഉണ്ടായത്. പൊല്‍പ്പുള്ളി സ്വദേശി ശരത് (35) ആണ് മരിച്ചത്. സംഭവത്തില്‍ വേര്‍കോലി സ്വദേശിയും ബിജെപി സ്ഥാനാർത്ഥിയുമായിരുന്ന പ്രമോദ് അറസ്റ്റിൽ.
പൊലീസിന്റെ പിടിയിലായ പ്രമോദിന്റെ ഭാര്യയുടെ സഹോദരി ഭർത്താവാണ് കൊല്ലപ്പെട്ട പ്രമോദ്. കുടുംബ പ്രശ്നത്തെ തുടർന്ന് സ്കൂളിന് മുന്നിലെ റോഡിൽ വച്ച് കയ്യിലുണ്ടായിരുന്ന താക്കോൽ ഉപയോഗിച്ച് പ്രതി ശരത്തിന്റെ കഴുത്തിൽ കുത്തി പരിക്കേൽപ്പിക്കുകയുമായിരുന്നു. ഉടൻ പാലക്കാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഏഴുമണിയോടെ മരണം സ്ഥിരീകരിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.
















