സ്‌പോർട്സ് അതോറിറ്റി ഒഫ് ഇന്ത്യയുടെ (സായി) കായിക വിദ്യാർത്ഥിനികളെ ഹോസറ്റൽ മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി. തിരുവനന്തപുരം, കോഴിക്കോട് സ്വദേശികളാണ് മരിച്ചത്. പ്ലസ് ടു, പത്താം ക്ലാസ് വിദ്യാർത്ഥിനികളാണ് ഇരുവരും.
സ്റ്റേഡിയത്തോട് ചേർന്നുള്ള സായിയുടെ ഹോസ്റ്റലിലാണ് കുട്ടികളെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. ഇന്ന് രാവിലെ അഞ്ചുമണിക്ക് പ്രാക്ടീസിനായി പോകാൻ വാർഡനും മറ്റുവിദ്യാർത്ഥികളുമെത്തി വിളിച്ചപ്പോൾ മുറി തുറന്നിരുന്നില്ല. തുടർന്ന് വാതിൽ ബലം പ്രയോഗിച്ച് തുറന്നപ്പോഴാണ് രണ്ട് ഫാനുകളിലായി വിദ്യാർത്ഥികൾ തൂങ്ങിനിൽക്കുന്ന നിലയിൽ കണ്ടത്.
സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ ലഭിച്ചിട്ടില്ല. മുറിയിൽ നിന്ന് ആത്മഹത്യാക്കുറിപ്പുകൾ കണ്ടെത്തിയിട്ടില്ലെന്നാണ് വിവരം. സിറ്റി പൊലീസ് കമ്മീഷണർ എത്തി വിവരങ്ങൾ ശേഖരിക്കുകയാണ്.
















