തിരുവനന്തപുരം: 2006-ൽ വിവരാവകാശ നിയമം, എൻ.ആർ.ഇ.ജി.എ എന്നീ നിയമങ്ങൾക്ക് ഒപ്പം യു.പി.എ സർക്കാർ ഇന്ത്യയിലെ ഗോത്ര വർഗ്ഗങ്ങളോട് സ്വാതന്ത്രനന്തരം കാണിച്ച എല്ലാ അനീതിയ്ക്കും മാപ്പ് പറഞ്ഞു കൊണ്ട് പാസാക്കിയ നിയമമാണ് വനാവകാശ നിയമം-2006.
നിയമം പ്രാബല്യത്തിൽ വന്ന് 20 വർഷം പിന്നിടുന്ന സാഹചര്യത്തിലാണ് , കേരളത്തിൽ വനാവകാശ നിയമം പ്രാബല്യത്തിൽ കൊണ്ടു വരുവാനും അത് ഗോത്ര ജനതയിൽ എത്തിക്കുവാനും പ്രവർത്തിക്കുന്ന ഗോത്രവർഗ്ഗ കൂട്ടായമയായ തമ്പ് -ന്റെ നേതൃത്വത്തിൽ കേരളത്തിലെ വനാവകാശ നിയമത്തെ സംബന്ധിച്ച് ഒരു അറ്റ്ലസ് പ്രസിദ്ധികരിക്കുന്നത്. അറ്റ്ലസിന്റെ പ്രകാശനം തിരുവനന്തപുരത്ത് പട്ടികവിഭാഗ വികസന വകുപ്പു മന്ത്രി ഒ ആർ കേളു നിർവ്വഹിച്ചു.
തമ്പ് പ്രസിഡന്റ് രാജേന്ദ്രപ്രസാദ് ഗവേണിംഗ് ബോഡി അംഗം മനീഷ് ശ്രീകാര്യം, സരസു പാടവയൽ, വള്ളി എന്നിവർ പങ്കെടുത്തു. കേരളത്തിൽ വ്യക്തിഗതാവകാശ പ്രകാരം 38, 754.98 ഏക്കറും സാമൂഹികാവകാശ പ്രകാരം 7, 88316.14 ഏക്കർ ഭൂമിയും ആദിവാസികൾക്ക് വനാവകാശ പ്രകാരം വിതരണം ചെയ്തിട്ടുണ്ട്. സംസ്ഥാനത്ത് മൊത്തമായി വിതരണം ചെയ്ത ഭൂമിയുടെ അഇവ്, റിസോഴ്സ് റെയിറ്റ് നടപ്പിലാക്കിയ ഏരിയയുടെ വിസ്തീർണ്ണം, വികസനാവകാശ പ്രകാരം നടപ്പിലാക്കിയ പദ്ധതികൾ എല്ലാം അടയപ്പെടുത്തിയ സമഗ്ര വിവരശേഖരണം അടങ്ങിയ കോഫി ടേബിൾ ബുക്കാണ് നമ്ത്ത് കനവ് മണ്ണ് എന്ന പേരിൽ തമ്പ് പ്രസിദ്ധികരിച്ചിട്ടുള്ള വനാവകാശ നിയമ അറ്റ്ലസ് . രാജ്യത്തെ തന്നെ ഇത്തരം അടയാളപ്പെടുത്തലുകൾ നടത്തിയ ആദ്യത്തെ വിവര ശേഖരണ സൂചികയാണ് നമ്ത്ത് കനവ് മണ്ണ്. അതിനായി ആദിവാസി യുവാക്കൾ ചിലവഴിച്ച ദിവസങ്ങൾ ഊരുകൾ താണ്ടി നടന്ന കിലോമീറ്ററുകൾ, അവരുടെ സാഷ്യപ്പെടുത്തലുകൾ തുടങ്ങി എല്ലാo സമഗ്രമായി വിശദീകരിക്കുന്ന കോഫി ടേബിൾ ബുക്ക് ഗോത്രവർഗ്ഗ അതിജീവന ചരിത്രത്തിൽ പുതിയൊരു നാഴികകല്ലാണ്.
ഒരു നിയമം ഉപയോഗപ്പെടുത്തി എപ്രകാരം അതിജീവനം സാധ്യമാക്കാം എന്നതിന്റെ നേർസാക്ഷ്യം കൂടിയാണ് ഇത്. വിവിധ വകുപ്പുകൾക്കൊപ്പം ചേർന്ന് നിന്ന് സ്വപ് സാക്ഷാൽക്കാരത്തിനായി 892 ദിവസങ്ങൾ കൊണ്ട് അട്ടപ്പാടിയിലെ 19 ഊരുകളിൽ ആത്മാർത്ഥതയോടെ പ്രവർത്തിച്ചപ്പോൾ CFR പ്രകാരം 27150 ഏക്കർ വനത്തിലുള്ള റിസോസ് അധികാരവും 3,262 ഏക്കർ വ്യക്തിഗത അവകാശവും വാങ്ങി എടുക്കാനായെന്ന് തമ്പ് പ്രവർത്തകൻ കെ.എ രാമു സാഷ്യപ്പെടുത്തുന്നു.
IFR ഉം CFR ഉം നേടി എടുക്കാനായത് കേരളത്തിലെ ആദിവാസികളുടെ അതിജീവന സമരത്തിന്റെ വിജയമാണ്. ഒരു ജനതയ്ക്കൊപ്പം നിയമം നടപ്പിലാക്കാൻ സർക്കാർ വകുപ്പുകളും കൈ കോർതപ്പോൾ ജനതയുടെ ഉയർത്തേഴുന്നൽപ്പിന്റെ വിജയമായി അത് മാറി. നിയമപ്രകാരം ലഭിച്ച ഭൂമിയിലും വിഭവാധികാരവും ജീവസന്താരണത്തിനുള്ള ഉപാധിയാക്കി ഉയർത്തുമ്പോഴാണ് മൂലധന ശാക്തികരണം സാധ്യമാകുന്നത്. അതിന് സർക്കാർ വകുപ്പുകളും നബാർഡ് പോലുള്ള ഏജൻസികളും ആദിവാസികൾക്ക് ഒപ്പം നില്ക്കണം. ഓരോ ആദിവാസിയേയും ഫോക്കസ് ചെയ്തു കൊണ്ടുള്ള ശാക്തികരണം സാധ്യമാകണം. അത് ഓരേ സമയം ആദിവാസി വികസനവും അതിജീവന മുന്നേറ്റവുമാണ്. തമ്പ് ‘ പ്രസിഡന്റ് രാജേ പ്രസാദ് പറഞ്ഞു. തമ്പ് -ന്റെ വനാവകാശ നിയമം പ്രയോഗത്തിൽ കൊണ്ടു വരുവാനുള്ള പ്രവർത്തനം മാതൃകാപരമാണെന്ന് മന്ത്രി പറഞ്ഞു. പണലി ഗോട്ടിയാർകണ്ടി, സുധീഷ് പട്ടണക്കല്ല, ശെൽവരാജ് എന്നിവരുടെ നേർസാക്ഷ്യങ്ങളും അറ്റ്ലസിലുണ്ട്.
















