കോഴിക്കോട് ബീച്ചിൽ കഞ്ചാവ് ഉണക്കാനിട്ട ശേഷം സമീപത്ത് പായവിരിച്ച് കിടന്നുറങ്ങിയ യുവാവിനെ വെള്ളയിൽ പൊലീസ് പിടികൂടി. വെള്ളയിൽ സ്വദേശി മുഹമ്മദ് റാഫിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ഇന്ന് രാവിലെയായിരുന്നു സംഭവം. പ്രഭാതസവാരിക്കായി ബീച്ചിലെത്തിയവരാണ് സംഭവം കണ്ടതും പോലീസിൽ വിവരം അറിയിച്ചതും. ഏകദേശം 370 ഗ്രാം കഞ്ചാവാണ് പിടികൂടിയത്.
സ്വന്തമായി ഉപയോഗിക്കാൻ വേണ്ടിയാണ് കഞ്ചാവ് ഉണക്കാനിട്ടതെന്നാണ് ഇയാൾ പൊലീസിന് നൽകിയ മൊഴി. നേരത്തെയും കഞ്ചാവ് കൈവശം വച്ചതിന് റാഫിയെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്
















