പാലക്കാട്: അട്ടപ്പാടി അഗളി പഞ്ചായത്ത് പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് വിജയം. കോൺഗ്രസിലെ ഷിബു സിറിയക് പഞ്ചായത്ത് പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടു. യുഡിഎഫ് സ്ഥാനാർത്ഥിക്ക് 10 വോട്ടും എല്‍ഡിഎഫ് സ്ഥാനാർത്ഥിക്ക് 9 വോട്ടും ലഭിച്ചു. നേരത്തെ കോൺഗ്രസിൻ്റെ മെമ്പർ എല്‍ഡിഎഫ് പിന്തുണയില്‍ പഞ്ചായത്ത് പ്രസിഡൻ്റായത് വലിയ വിവാദമായിരുന്നു.
പഞ്ചായത്തിലെ 20-ാം വാര്‍ഡായ ചിന്നപറമ്പില്‍ നിന്നുള്ള യുഡിഎഫ് അംഗമായ മഞ്ജുവായിരുന്നു കൂറുമാറി എല്‍ഡിഎഫിനൊപ്പം ചേർന്ന് പഞ്ചായത്ത് പ്രസിഡന്റായത്. തനിക്ക് പാര്‍ട്ടിയുടെ വിപ്പ് കിട്ടിയില്ല എന്ന് പറഞ്ഞായിരുന്നു കൂറുമാറ്റത്തെ മഞ്ജു ന്യായീകരിച്ചത്. കക്ഷി രാഷ്ട്രീയഭേദമില്ലാതെയാണ് തനിക്ക് വോട്ട് ലഭിച്ചതെന്നും മഞ്ജു അവകാശപ്പെട്ടു. എന്നാല്‍ കൂറുമാറ്റത്തിന് പിന്നാലെ മഞ്ജുവിനെ അയോഗ്യയാക്കാനുള്ള നീക്കങ്ങള്‍ ആരംഭിക്കുമെന്ന് കോണ്‍ഗ്രസ് നേതൃത്വവും അറിയിച്ചു.
















