ജെല്ലിക്കെട്ടിൽ വിജയിക്കുന്നവർക്ക് സർക്കാർ ജോലി നൽകുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. മൃഗസംരക്ഷണ വകുപ്പിലാകും ജോലി നൽകുക. അളങ്കാനല്ലൂരിൽ ജല്ലിക്കെട്ട് കാളകൾക്കായി പ്രത്യേക ചികിത്സാ കേന്ദ്രം ആരംഭിയ്ക്കും. ഇതിനായി രണ്ട് കോടി രൂപ അനുവദിച്ചു. അളങ്കാനല്ലൂരിൽ ജെല്ലിക്കെട്ടിൽ ഉദ്ഘാടനത്തിനിടെയാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.
തമിഴ്‌നാടിന്റെ സാംസ്കാരിക പൈതൃകം സംരക്ഷിക്കുന്ന യുവാക്കളുടെ ധീരതയെ ആദരിക്കുക എന്നതാണ് ഈ സംരംഭത്തിന്റെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.
നാടൻ കാളകൾക്ക് ഗുണനിലവാരമുള്ള ചികിത്സയും ശാസ്ത്രീയ പരിചരണവും ഉറപ്പാക്കുന്നതിനായി അലങ്കനല്ലൂരിൽ 2 കോടി രൂപ ചെലവിൽ ഒരു അത്യാധുനിക മെഡിക്കൽ, പരിശീലന സൗകര്യം സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചു.
















