എന്‍എസ്എസിനേയും എസ്എന്‍ഡിപിയേയും തമ്മില്‍ തല്ലിച്ചത് യുഡിഎഫ് എന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.
ഇനി എന്‍എസ്എസുമായി കലഹമില്ലെന്നും സമരസപ്പെടുമെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. നായാടി മുതല്‍ നസ്രാണി വരെ ഒരുമിച്ച് നില്‍ക്കേണ്ട കാലമാണിതെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.
പ്രതിപക്ഷനേതാവ് വിഡി സതീശനെതിരെ രൂക്ഷ വിമര്‍ശനമാണ് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉന്നയിച്ചത്. വര്‍ഗീയ വാദികള്‍ക്ക് കുടപിടിച്ച് ആ തണലില്‍ നില്‍ക്കുന്നയാളാണ് വിഡി സതീശന്‍. വിഡി സതീശന്റേത് മുഖ്യമന്ത്രി സ്ഥാനത്തിന് വേണ്ടിയുള്ള അടവ് നയമെന്നും വെള്ളാപ്പള്ളി നടേശന്‍ കുറ്റപ്പെടുത്തി.
















