സജി ചെറിയാന്റെ വിവാദ പരാമര്‍ശത്തില്‍ പ്രതികരണവുമായി മന്ത്രി വി ശിവന്‍കുട്ടി. സജി ചെറിയാന്‍ അങ്ങനെ ഒരു പ്രസ്താവന നടത്താന്‍ സാധ്യത കുറവാണെന്നും ഇക്കാര്യത്തില്‍ അദ്ദേഹത്തിന്റെ വിശദീകരണം വരട്ടെയെന്നും ശിവന്‍കുട്ടി പറഞ്ഞു.
വെള്ളാപ്പള്ളിയുയുടെ പരാമര്‍ശത്തെ കുറിച്ചും അദ്ദേഹം പ്രതികരിച്ചു. വര്‍ഗീയമായ ഒരു ചേരിതിരിവിനെയും സിപിഐഎം പിന്തുണയ്ക്കില്ല. വര്‍ഗീയതയ്‌ക്കെതിരായ ഉറച്ച നിലപാട് ദേശീയാടിസ്ഥാനത്തിലും സംസ്ഥാന അടിസ്ഥാനത്തിലും സംസ്ഥാന അടിസ്ഥാനത്തിലും എടുക്കുകയാണ്.
പാര്‍ട്ടിയുടെ കേന്ദ്ര കമ്മിറ്റി തന്നെ അംഗീകരിച്ച പ്രമേയത്തില്‍ പറയുന്നത് നാല് വോട്ടിന് വേണ്ടി നയം മാറ്റുന്നതിന് വേണ്ടി തയാറല്ലെന്നാണ്. ഒരു പഞ്ചായത്ത് കിട്ടാന്‍ വേണ്ടിയോ കോര്‍പറേഷന്‍ കിട്ടാന്‍ വേണ്ടിയോ നിലവിലുള്ള നയം മാറ്റാന്‍ തയാറല്ല – അദ്ദേഹം പറഞ്ഞു.
















