സമാധാന നൊബേല്‍ പുരസ്‌കാരം ഇന്ത്യന്‍ വംശജ നവനീതം നവി പിള്ളയ്ക്ക്. ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള പ്രമുഖയായ നിയമജ്ഞയും രാജ്യാന്തര മനുഷ്യാവകാശ പ്രവര്‍ത്തകയുമാണ്. 2008 -2014 ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ ഹൈക്കമ്മിഷണറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ദക്ഷിണാഫ്രിക്കയിലും രാജ്യാന്തര തലത്തിലും വംശീയ ലിംഗ വിവേചനത്തിന്റെ മതിലുകള്‍ തകര്‍ത്തു കൊണ്ട് നിയമരംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിത്വമാണ് ഇവര്‍. ദക്ഷിണാഫ്രിക്കയിലെ ഡര്‍ബനിലാണ് ജനനം. നവി പിള്ളയുടെ മുത്തശ്ശന്‍ തമിഴ്‌നാട് സ്വദേശിയാണ്. കരാര്‍ തൊഴിലാളിയായാണ് ദക്ഷിണാഫ്രിക്കയിലെത്തിയത്. നെറ്റാല്‍ സര്‍വകലാശാലയില്‍ നിന്ന് ബിഎ, എല്‍എല്‍ബി ബിരുദങ്ങള്‍ നേടി. ഹാര്‍വാര്‍ഡ് സ്‌കൂളില്‍നിന്ന് എല്‍എല്‍എം ബിരുദവും, 1988-ല്‍ നിയമത്തില്‍ ഡോക്ടറേറ്റും കരസ്ഥമാക്കി.















