Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Crime

വിറകുകൊണ്ട് തലയ്ക്കടിച്ച ശേഷം ഷാൾ മുറുക്കി കൊന്ന് തീയിട്ടു: അമ്മ എന്ന വാക്കിന് പോലും കളങ്കമായി മാറിയ കൊല്ലത്തെ ക്രൂര കൊലപാതകം

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jan 19, 2026, 03:03 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

പണം എന്ന പുകമറയ്ക്ക് പിന്നിൽ മനുഷ്യത്വം വഴിമാറുന്ന കാഴ്ചകൾക്ക് കയ്യും കണക്കുമില്ല. രക്തബന്ധങ്ങളെക്കാളും സ്നേഹബന്ധങ്ങളെക്കാളും വലുത് പണമാണെന്ന് വിശ്വസിക്കുന്നവർക്കിടയിൽ മനസ്സാക്ഷിയെ മരവിപ്പിക്കുന്ന വാർത്തകൾ നിത്യസംഭവമായി മാറുന്നു.

സ്വത്തിനും സമ്പത്തിനും വേണ്ടി ജന്മം നൽകിയ മാതാപിതാക്കളെയും കൂടപ്പിറപ്പുകളെയും ഇല്ലാതാക്കുന്ന വാർത്തകൾക്കിടയിലാണ്, കേരളത്തെ ആകെ കണ്ണീരിലാഴ്ത്തിയ ആ ക്രൂരത കൊല്ലം കുണ്ടറയിൽ നിന്ന് കേട്ടത്. തന്റെ ഉദരത്തിൽ പിറന്ന മകനേക്കാൾ വലുത് പകയും സ്വത്തുമാണെന്ന് ആ അമ്മ കരുതി.

അപ്പൂപ്പന്റെയും അമ്മൂമ്മയുടെയും പക്ഷം ചേർന്ന് സംസാരിച്ചു എന്ന ‘കുറ്റത്തിന്’, പതിനഞ്ചുകാരനായ ജിത്തുവിനെ ഒരു ദയയുമില്ലാതെ ആ അമ്മ കൊന്നുതള്ളി. ‘അമ്മ’ എന്ന പവിത്രമായ വാക്കിനെപ്പോലും ചാരമാക്കിയ കുരിപ്പള്ളിയിലെ ആ കൊലപാതകം, പണത്തിനുവേണ്ടി മനുഷ്യൻ എത്രത്തോളം ക്രൂരനാകാം എന്നതിന്റെ ഭീകരമായ സാക്ഷ്യപത്രമാണ്.

​ജനുവരി 15-ന്റെ ആ സായാഹ്നം കുരിപ്പള്ളിയിലെ ആ കൊച്ചു വീടിനുള്ളിൽ ഒരു കൊടുങ്കാറ്റിന് സാക്ഷ്യം വഹിക്കുകയായിരുന്നു. ഉച്ചയ്ക്ക് അമ്മയോടൊപ്പം ഒരു വിവാഹത്തിന് പോയി മടങ്ങിയെത്തിയതായിരുന്നു ജിത്തു. വൈകുന്നേരം പുറത്ത് കളിക്കാൻ പോയ അവൻ തിരികെ വരുന്നത് പതിവുപോലെ തന്റെ അപ്പൂപ്പന്റെയും അമ്മൂമ്മയുടെയും വീട്ടിൽ കയറിയാണ്.

തന്റെ അച്ഛന്റെ അച്ഛനും അമ്മയ്ക്കും സ്വത്ത് അച്ഛന് എഴുതിക്കൊടുക്കാൻ താൽപ്പര്യമില്ലെന്ന് ജിത്തുവിന് അറിയാമായിരുന്നു. അമ്മ ജയമോൾക്ക് അവരോടുള്ള കടുത്ത പകയും അവനറിയാമായിരുന്നു. എങ്കിലും ആ കൗമാരക്കാരന് അവർ തന്റെ പ്രിയപ്പെട്ടവരായിരുന്നു. വീട്ടിലെത്തിയ ജിത്തുവും അമ്മയും തമ്മിൽ ഈ സ്വത്തുതർക്കത്തിന്റെ പേരിൽ വാക്കേറ്റം ആരംഭിച്ചു.

​തർക്കം മുറുകിയപ്പോൾ, സ്വന്തം മകൻ തന്റെ ശത്രുക്കളുടെ പക്ഷം പിടിക്കുന്നുവെന്ന ചിന്ത ജയമോളിലെ അമ്മയെ ഒരു കൊടും ക്രിമിനലായി മാറ്റി. അടുക്കളയിലെ വിറകുകൊള്ളി ജിത്തുവിന്റെ തലയിൽ ആഞ്ഞുവീണപ്പോൾ, അവൻ ‘അമ്മേ’ എന്ന് വിളിച്ചിട്ടുണ്ടാകുമോ? ആ നിലവിളി കേൾക്കാൻ പോലും തയ്യാറാകാത്ത വിധം പക അവരുടെ ഉള്ളിൽ ആളിപ്പടർന്നിരുന്നു.

ചോരയിൽ കുളിച്ച് വീണ മകന്റെ പിടച്ചിൽ അവസാനിക്കുന്നതിന് മുൻപേ സ്വന്തം ഷാൾ ഉപയോഗിച്ച് ആ കഴുത്ത് അവർ മുറുക്കി. പത്തുമാസം ചുമന്ന് പെറ്റ മകന്റെ അവസാന ശ്വാസം തന്റെ കയ്യിൽ നിലയ്ക്കുന്നത് കണ്ടിട്ടും ആ അമ്മയുടെ ഉള്ളൊന്ന് വിറച്ചില്ല.

ReadAlso:

യുവതിയെ കൊലപ്പെടുത്തി ശരീരഭാഗങ്ങൾ കനാലിൽ തള്ളി; ഇറച്ചിക്കട ഉടമ അറസ്റ്റിൽ

വിലകൂടിയ ഫോണും സ്വർണമാലയും വാങ്ങാൻ ഒരു മാസം പ്രായമുള്ള കുഞ്ഞിനെ വിറ്റു; മാതാപിതാക്കൾ ഉൾപ്പെടെ 7 പേർ അറസ്റ്റിൽ

ആംസ്റ്റർ വിസ തട്ടിപ്പ്: പാർവതിയുടെ ഭർത്താവിനും കൂട്ടാളികൾക്കുമായി അന്വേഷണം ഊർജിതം; ലുക്ക്ഔട്ട് നോട്ടീസ് ഉടൻ

കോതമംഗലത്ത് ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു

ഐടി എൻജിനീയർ ജീവനൊടുക്കിയ നിലയിൽ; സ്ത്രീധന പീഡനമെന്ന് കുടുംബത്തിന്റെ പരാതി

​പിന്നീട് നടന്നത് ഒരു സിനിമാക്കഥയെപ്പോലും വെല്ലുന്ന ക്രൂരതയായിരുന്നു. മകന്റെ മൃതദേഹം വലിച്ചിഴച്ച് വീടിന് പിന്നിലെ മതിലിനോട് ചേർത്ത് കിടത്തി. തന്റെ പാപങ്ങൾ മറയ്ക്കാൻ അവർ തിരഞ്ഞെടുത്തത് അഗ്നിയെയായിരുന്നു. അയൽവീട്ടിൽ പോയി ഒരു കുപ്പി മണ്ണെണ്ണ വാങ്ങി വന്ന് സ്വന്തം മകന്റെ ശരീരത്തിന് അവർ തീ കൊടുത്തു.

ആ അഗ്നിയിൽ വെന്തുരുകിയത് ഒരു കൗമാരക്കാരന്റെ സ്വപ്നങ്ങൾ മാത്രമായിരുന്നില്ല, ലോകം മുഴുവൻ ആരാധിക്കുന്ന ‘അമ്മ’ എന്ന സങ്കല്പം കൂടിയായിരുന്നു. രാത്രി ജോലി കഴിഞ്ഞ് വന്ന ഭർത്താവിനോട് മകൻ സ്കെയിൽ വാങ്ങാൻ കടയിൽ പോയതാണെന്ന് ശാന്തയായി മറുപടി പറയുമ്പോൾ, അവരുടെ മനസ്സ് എത്രമാത്രം മരവിച്ചിട്ടുണ്ടാകണം?

​നാടാകെ ജിത്തുവിനെ തിരയുമ്പോഴും ഒന്നും അറിയാത്തവളെപ്പോലെ ജയമോൾ ആ വീട്ടിൽ തന്നെ ഉണ്ടായിരുന്നു. ഒടുവിൽ രണ്ട് ദിവസത്തിന് ശേഷം വാഴത്തോപ്പിൽ നിന്നും വേർപെട്ട കൈകാലുകളുമായി ജിത്തുവിന്റെ കരിഞ്ഞ അവശിഷ്ടങ്ങൾ കണ്ടെടുത്തു. പോലീസിന്റെ ചോദ്യം ചെയ്യലിൽ പതറാതെ നിന്ന ജയമോളെ ഒടുവിൽ കുടുക്കിയത് സ്വന്തം മകനെ ചുട്ടുകരിച്ചപ്പോൾ കൈകളിൽ ഏറ്റ ആ പൊള്ളലുകളായിരുന്നു.

യാതൊരു ഭാവവ്യത്യാസവുമില്ലാതെ അവർ തന്റെ കുറ്റം സമ്മതിച്ചു. പണം, പക, സ്വത്ത്… ഇവയ്ക്കിടയിൽ ഒരു മകന്റെ ജീവൻ അവർക്ക് ഒന്നുമല്ലായിരുന്നു. ഒരു വിനാഴിക നേരത്തെ പകയും പണത്തോടുള്ള ആർത്തിയും ഒരു അമ്മയെ എങ്ങനെ പിശാചാക്കി മാറ്റുന്നു എന്നതിന് കാലം മാറ്റിവെച്ച വലിയൊരു പാഠമാണ് ജിത്തു ജോബ് എന്ന പതിനഞ്ചുകാരന്റെ ഈ ദാരുണാന്ത്യം.

Tags: JITHU MURDERകുണ്ടറഅമ്മ കൊന്നുതള്ളിജിത്തു കൊലപാതകംKollamMurderANWESHANAM NEWSകൊല്ലംകൊലപാതകംKUNDARAMOTHER KILLED HER SON

Latest News

യു.ഡി.എഫ് കൺവീനറുടെ പരസ്യ നിലപാടിൽ കോൺഗ്രസിൽ വൻ പ്രതിസന്ധി; പരസ്യ വിമർശനവുമായി കൂടുതൽ നേതാക്കൾ രംഗത്തേക്ക്!!

ബ്രിട്ടീഷ് വ്യോമതാവളത്തിന് നേരെ ഗൂഢനീക്കം: ആരോപണം തള്ളി ഇറാൻ; ബ്രിട്ടീഷ് അംബാസഡറെ വിളിച്ചുവരുത്തി പ്രതിഷേധം

മുഖ്യമന്ത്രിയായിരിക്കെ വി.എസ് അച്യുതാനന്ദൻ പിണറായിയെ ഇല്ലാതാക്കാൻ നേരിട്ടു രംഗത്തിറങ്ങി: ജി.സുധാകരൻ

മമതയ്ക്ക് കോൺഗ്രസിലേയ്ക്ക് ക്ഷണം: ഒരു നിബന്ധന പാലിക്കണമെന്ന് അധീർ രഞ്ജൻ ചൗധരി

പൂനെയില്‍ തിരയില്‍പ്പെട്ട് എട്ട് വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം; അപകടം ബീച്ചിലെ അവധി ആഘോഷത്തിനിടെ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies