വഴിയരികിൽ ഉപേക്ഷിച്ച സിറിഞ്ചുകൾ കാലിൽ കുത്തിക്കയറി 13 വയസ്സുകാരന് പരിക്കേറ്റു. പാലക്കാട് മേപ്പറമ്പ് ജംഗ്ഷനിലാണ് സംഭവം നടന്നത്. പരിക്കേറ്റ വിദ്യാർത്ഥിയെ വിദഗ്ധ ചികിത്സയ്ക്കായി തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. വഴിയരികില്‍ സിറിഞ്ചുകള്‍ കിടക്കുന്നത് കാണാതെ പതിമൂന്നുകാരന്‍ ചവിട്ടുകയായിരുന്നു. സിറിഞ്ചുകള്‍ കാലില്‍ തുളച്ചുകയറി. ഉടന്‍ തന്നെ കുട്ടിയെ ബന്ധുക്കള്‍ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.വഴിയോരത്ത് സിറിഞ്ചുകള്‍ എങ്ങനെയെത്തി എന്നതില്‍ പൊലീസും ആരോഗ്യവകുപ്പും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചു.
















