ശബരിമല കൊടിമര പുനഃപ്രതിഷ്ഠയിൽ നിർണ്ണായക രേഖകൾ പുറത്തുവന്നു. 2014 ൽ പുനഃപ്രതിഷ്ഠയ്ക്ക് തീരുമാനമെടുത്തത് ദേവപ്രശ്ന വിധിപ്രകാരമാണെന്നാണ് റിപ്പോർട്ട്. കൊടിമരം മാറ്റി സ്ഥാപിക്കാൻ ഇടയാക്കിയത് അനധികൃതമായി പെയിൻ്റടിച്ചതിനാലെന്നും രേഖയിൽ പറയുന്നു.
തീരുമാനം രേഖപ്പെടുത്തിയ അഷ്ടമംഗല പ്രശ്നച്ചാർത്തിൻ്റെ പകർപ്പാണ് പുറത്തുവന്നിരിക്കുന്നത്. 2014 ജൂണ്‍ 18നായിരുന്നു ദേവപ്രശ്നം നടന്നത്. യുഡിഎഫ് സര്‍ക്കാർ നിയോഗിച്ച എം.പി. ഗോവിന്ദന്‍ നായർ ദേവസ്വം ബോർഡ് പ്രസിഡൻ്റായ സമയത്തായിരുന്നു കൊടിമരം മാറ്റാൻ തീരുമാനമായത്.
യുഡിഎഫ് കാലത്തെ എം.പി. ഗോവിന്ദൻ നായരുടെ ഭരണസമിതിയുടെ തീരുമാനം 2017ലെ പ്രയാർ ഗോപാലകൃഷ്ണൻ്റെ ഭരണസമിതിയാണ് നടപ്പാക്കുകയായിരുന്നു.
വാചിവാഹന കൈമാറ്റത്തിലെ ക്രമക്കേടിൽ കേസെടുക്കുന്നതിൽ എസ്ഐടിയ്ക്ക് ആശയക്കുഴപ്പം നിലനല്‍കെയാണ് പുതിയ സ്ഥിരീകരണം.
വാചിവാഹന കൈമാറ്റത്തിൽ മുൻ ഭരണസമിതി അംഗം അജയ് തറയിൽ അടക്കമുള്ളവരെ പ്രതിയാക്കാനുള്ള നീക്കം എസ്ഐടി നടത്തുന്നതിനിടെ അഡ്വറ്റ് കമ്മീഷണറുടെ റിപ്പോർട്ട് കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. 2012 ലെ ബോർഡ് ഉത്തരവിന് വിരുദ്ധമാണ് പ്രവർത്തികൾ എന്നായിരുന്നു എസ്ഐടി കണ്ടെത്തൽ.
















