ശബരിമല സ്വര്‍ണക്കൊള്ളയില്‍ തന്ത്രി കണ്ഠരര് രാജീവര്‍ക്ക് നേരിട്ട് പങ്കുണ്ടെന്ന് സ്ഥിരീകരിച്ച് എസ്‌ഐടി. രണ്ട് തവണ പാളികൾ കൊണ്ടുപോയതിലും തന്ത്രിക്ക് പങ്കുണ്ടെന്ന് പ്രത്യേക അന്വേഷണസംഘം വിജിലൻസ് കോടതിയിൽ റിപ്പോർട്ട് നൽകി. ഉണ്ണികൃഷ്ണൻ പോറ്റിയുമായി തന്ത്രിക്ക് സാമ്പത്തിക ഇടപാടുകൾ ഉണ്ടെന്നും കൂടുതൽ തെളിവുകൾ ശേഖരിക്കേണ്ടത് അനിവാര്യമാണെന്നും എസ്ഐടി റിപ്പോർട്ടിൽ പറയുന്നു.
കേസില്‍ കഴിഞ്ഞ ദിവസം തന്ത്രിയെ ഒരു ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടിരുന്നു.ഈ മാസം 28നാണ് തന്ത്രിയുടെ ജാമ്യഹർജി പരിഗണിക്കുന്നത്. ദ്വാരപാലക ശില്‍പം കൊണ്ടുപോയി അതില്‍ നിന്ന് സ്വര്‍ണം ഉരുക്കി കവര്‍ന്ന കേസിലും കട്ടിളപ്പാളികള്‍ കൊണ്ടുപോയ കേസിലുമാണ് തന്ത്രിയെ അറസ്റ്റ് ചെയ്തത്.
















