രാജസ്ഥാനിലെ ജയ്‌പൂരിൽ ജയിലിൽ വച്ച് കണ്ടുമുട്ടി പ്രണയത്തിലായ കൊലക്കേസ് പ്രതികൾ പരോളിൽ പുറത്തിറങ്ങി വിവാഹം കഴിച്ചു. ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ട യുവാവിനെ കൊലപ്പെടുത്തിയ കേസിൽ ജയിലിൽ കഴിയുന്ന പ്രിയ സേഠ് എന്ന നേഹ സേട്ടും അഞ്ചുപേരെ കൊലപ്പെടുത്തിയ കേസിൽ പ്രതിയാണ് ഹനുമാൻ പ്രസാദും തമ്മിൽ ആണ് വിവാഹിതരായത്. ഇന്ന് ആൽവാറിലെ ബരോദാമേവിൽ ആയിരുന്നു വിവാഹം.
രാജസ്ഥാനിലെ ആൽവാറിലാണ് സംഭവം. കൊലപാതകക്കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് സാൻഗനെർ തുറന്ന ജയിലിലാണ് പ്രിയ. അതെ ജയിലിൽ വച്ച് ആറുമാസം മുൻപാണ് പ്രിയ ഹനുമാൻ പ്രസാദിനെ കണ്ടുമുട്ടുന്നതും പ്രണയത്തിലാകുന്നതും. ഇരുവർക്കും വിവാഹിതരാകാൻ രാജസ്ഥാൻ ഹൈക്കോടതി 15 ദിവസത്തെ അടിയന്തര പരോൾ നൽകി.
















