ദില്ലിയിൽ 10 വയസ്സുകാരിയെ ബലാൽസംഗത്തിന് ഇരയാക്കിയ പ്രതി പിടിയിൽ. ദില്ലിയിൽ ഓട്ടോറിക്ഷ ഡ്രൈവർ ആയ ദുർഗേഷ് (40) ആണ് പോലീസ് പിടിയിൽ ആയത്. പ്രതിയെ കണ്ടെത്തിയത് 300 ലധികം സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ച ശേഷമാണ്.
ജനുവരി 11നാണ് സംഭവം നടക്കുന്നത്. ട്രാഫിക് സിഗ്നലിൽ പൂക്കൾ വിൽക്കുന്ന പെൺകുട്ടിയാണ് പീഡനത്തിന് ഇരയായത്. പ്രതി പെൺകുട്ടിയെ പല തവണ ട്രാഫിക് സിഗ്നലിൽ വെച്ച് കണ്ടിട്ടുണ്ട്. പലതവണ തട്ടിക്കൊണ്ടുപോകാൻ ആസൂത്രണവും ചെയ്തിട്ടുണ്ട്.
അങ്ങനെ അന്നേ ദിവസം പെൺകുട്ടി പൂ വാങ്ങാമോ എന്ന് ചോദിച്ച് പ്രതിയുടെ അടുത്തേക്ക് ചെന്നു. ഈ സമയത്താണ് മുഴുവൻ പൂക്കളും വിൽക്കാൻ സഹായിക്കാം എന്ന് പറഞ്ഞ് പെണ്‍കുട്ടിയെ വണ്ടിയിൽ കയറ്റി കൊണ്ടുപോയത്. പിന്നീട് ഇയാൾ ആളൊഴിഞ്ഞ കാടുപിടിച്ച പ്രദേശത്ത് കൊണ്ടുപോയി ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു.
പീഡനത്തിന് ശേഷം മരിച്ചു എന്ന കരുതിയ പ്രതി പെൺകുട്ടിയെ അവിടെ ഉപേക്ഷിച്ചു ഓടി രക്ഷപെട്ടു. ബോധരഹിതയായി പരിക്കുകളോടെയാണ് പെൺകുട്ടിയെ കണ്ടെത്തിയത്. കടുത്ത ഞെട്ടലിലായിരുന്നു പെണ്‍കുട്ടി. കുട്ടിക്ക് ആശുപത്രിയിൽ വേണ്ട വൈദ്യസഹായവും കൗൺസിലിംഗും നൽകിവരികയാണ്.
















