32 വർഷങ്ങൾക്ക് ശേഷം അടൂർ ഗോപാലകൃഷ്ണനും മമ്മൂട്ടിയും വീണ്ടും ഒന്നിക്കുന്ന ചിത്രമായ ‘പദയാത്ര’യിൽ നായിക ആയി ഗ്രേസ് ആന്റണി. ഇന്ദ്രൻസും പ്രധാനവേഷത്തിൽ എത്തുന്നുണ്ട്. കൊച്ചി അമ്പലമേട് ആണ് ലൊക്കേഷൻ. മമ്മൂട്ടി കമ്പനി നിർമിക്കുന്ന എട്ടാമത്തെ ചിത്രമാണ് പദയാത്ര.
അടൂരും കെ.വി. മോഹൻകുമാറും ചേർന്നാണ് കഥ, തിരക്കഥ, സംഭാഷണം ഒരുക്കുന്നത്.. മുഖ്യ സംവിധാന സഹായി മീര സാഹിബ്. ഛായാഗ്രഹണം ഷെഹ്നാദ് ജലാൽ. എഡിറ്റിങ് പ്രവീൺ പ്രഭാകർ. കലാ സംവിധാനം ഷാജി നടുവിൽ. സംഗീതം മുജീബ് മജീദ്.
1950കളിലെ കുട്ടനാട്ടിലെ കർഷകരുടെ ജീവിതം പറഞ്ഞ നോവലാണ് ‘രണ്ടിടങ്ങഴി’. 1958ൽ ഈ നോവലിനെ ആസ്പദമാക്കി നോവൽ ഇറങ്ങിയിരുന്നു. ‘രണ്ടിടങ്ങഴി’യാണ് സിനിമയാകുന്നതെങ്കിൽ ഇത് നോവലിനെ പശ്ചാത്തലമാക്കിയുള്ള രണ്ടാമത്തെ സിനിമയാണ്.
1994ൽ ഇറങ്ങിയ ‘വിധേയന്’ ശേഷം 31 വർഷങ്ങൾക്കിപ്പുറമാണ് മമ്മൂട്ടിയും അടൂർ ഗോപാലകൃഷ്ണനും ഒരുമിച്ച് സിനിമ ചെയ്യുന്നത്. വിധേയനിലെ ‘ഭാസ്കര പട്ടേലരി’ന് മമ്മൂട്ടിക്ക് ദേശീയ പുരസ്കാരം ലഭിച്ചിരുന്നു. മമ്മൂട്ടിയല്ലാതെ മറ്റൊരാളെ ചിത്രത്തിനായി പരിഗണിച്ചിരുന്നില്ലെന്ന് അടൂർ ഗോപാലകൃഷ്ണൻ മുൻപ് പറഞ്ഞിരുന്നു.
‘മതിലുകളിലെ’ അഭിനയത്തിനായിരുന്നു മമ്മൂട്ടിക്ക് ആദ്യ ദേശീയ അവാർഡും അടൂർ ഗോപാലകൃഷ്ണന് മികച്ച സംവിധായകനുള്ള അവാർഡും ലഭിച്ചിരുന്നു. 2016 ൽ പുറത്തിറങ്ങിയ ‘പിന്നെയും’ ആണ് അടൂരിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ അവസാനത്തെ സിനിമ.
















