വൈറ്റ് ഡവ് ഫിലിംസിന്റെ ബാനറിൽ, “തോർത്ത്” എന്ന ഷോർട്ട് ഫിലിമിലൂടെ ശ്രദ്ധേയനായ ബാലു ശ്രീധർ സംവിധാനം ചെയ്ത ഏറ്റവും പുതിയ ഹ്രസ്വ ചിത്രമാണ് ‘അൽ-ഭുതം’ “ചുരുൾ”, “കാപ്പിരി തുരുത്ത്” തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ പ്രവീൺ ചക്രപാണി ഛായാഗ്രഹണം നിർവഹിക്കുന്നു. തിരക്കഥ-ഭീമ കണ്ണൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-വിവേക് വൈദ്യനാഥൻ. സസ്പെൻസും ഫാന്റസി ഘടകങ്ങളും സമന്വയിപ്പിച്ച ഈ ഹ്രസ്വ ചിത്രത്തിൽ ഗോവിന്ദ് നാരായണൻ പ്രധാന കഥാപാത്ര ത്തെ അവതരിപ്പിക്കുന്നു. ഷിൻസ് ഷാൻ, ധനിൽ കൃഷ്ണ, ജയകൃഷ്ണൻ, ബ്രയൻ, ബിലാൽ, അക്ഷയ് എന്നിവരുൾപ്പെടെ നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തിൽ അഭിനയിക്കുന്നു.
”അൽ-ഭുതം” ഷോർട്ട് ഫിലിം
സംവിധാനം: ബാലു ശ്രീധർ.
03 ആഗസ്റ്റ് 2026, തിങ്കളാഴ്ച, രാവിലെ, 10.00 മണി, വനിതാ തീയേറ്റർ,ഇടപ്പള്ളി.
ഉൽഘാടനം:- ലിസ്റ്റിൻ സ്റ്റീഫൻ.
മുഖ്യാതിഥി:-കൃഷ്ണ മൂർത്തി ഗോകുലം പ്രൊഡക്ഷൻസ്.
രാഷ്ട്രീയ കലാ സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കുന്ന ഈ ചടങ്ങിലേക്ക് ക്ഷണിക്കുന്നു.
















