സംസ്ഥാന ഭാഗ്യക്കുറിയുടെ ക്രിസ്തുമസ് പുതുവത്സര ബമ്പര്‍ ഭാഗ്യക്കുറി നറുക്കെടുപ്പ് ഇന്ന്. ഉച്ചയ്ക്ക് രണ്ടിന് തിരുവനന്തപുരത്ത് ഗോര്‍ഖി ഭവനിലെ കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് വേദിയിലാണ് നറുക്കെടുപ്പ് നടക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് റെക്കോഡ് വില്പനയാണ് ഇത്തവണ. അച്ചടിച്ച 55 ലക്ഷം ടിക്കറ്റുകളും ഇതിനകം വിറ്റുകഴിയാറായി. 54,08,880 ടിക്കറ്റുകള്‍ വിറ്റുകഴിഞ്ഞു. കഴിഞ്ഞ വര്‍ഷത്തെ ക്രിസ്തുമസ് പുതുവത്സര ബമ്പര്‍ ടിക്കറ്റുകളുടെ വില്പന 47,65,650 ആയിരുന്നു. ഇരുപതു കോടി രൂപ ഒന്നാം സമ്മാനം നല്‍കുന്ന ക്രിസ്തുമസ് പുതുവത്സര ബമ്പറിന് വന്‍ സ്വീകാര്യതയാണ് ലഭിച്ചത്.
ഈ നറുക്കടുപ്പില്‍ ഒരു കോടി രൂപ വീതം 20 പേര്‍ക്ക് രണ്ടാം സമ്മാനമായി ലഭിക്കുന്നു. മൂന്നാം സമ്മാനമായി 10 ലക്ഷം രൂപ വീതം 20 പേര്‍ക്കും, നാലാം സമ്മാനമായി മൂന്ന് ലക്ഷം രൂപ വിതം 20 പേര്‍ക്കും, അഞ്ചാം സമ്മാനമായി രണ്ട് ലക്ഷം രൂപ വീതം 20 പേര്‍ക്കും ലഭിക്കും. പത്ത് സീരീസുകളിലായുള്ള ടിക്കറ്റില്‍ ബമ്പര്‍ സമ്മാനം ലഭിക്കാതെ പോയ മറ്റ് ഒന്‍പത് സീരീസിനായി ഒരു ലക്ഷം രൂപ വീതമുള്ള ഒന്‍പത് സമാശ്വാസ സമ്മാനങ്ങളും ഉണ്ടാകും. കൂടാതെ 5000, 2000, 1000, 500, 400 വീതം രൂപ സമ്മാനങ്ങളും ഉള്‍പ്പെടെ ആകെ 6,21,990 എണ്ണം സമ്മാനങ്ങള്‍ ലഭിക്കുന്നു.
ക്രിസ്മസ് പുതുവത്സര കോടീശ്വരന്‍ എവിടെയോ ഇരിക്കുന്നുണ്ട്. ഉച്ചയോടെ ആരാണ് ആ ഭാഗ്യവാനെന്ന് അറിയാനാകും. കാത്തിരിക്കാം.
CONTENT HIGH LIGHTS; Where is the lucky one?: Christmas New Year bumper draw today at noon
















