മാസങ്ങളായി വായുമലിനീകരണത്തിൽ ശ്വാസംമുട്ടിയിരുന്ന രാജ്യതലസ്ഥാനത്തിന് താൽക്കാലിക ആശ്വാസം. വെള്ളിയാഴ്ച പെയ്ത മഴയെത്തുടർന്ന് വായു ഗുണനിലവാര സൂചിക (AQI) മെച്ചപ്പെട്ടു.
192 ആണ് ശനിയാഴ്‌ച രേഖപ്പെടുത്തിയ എക്യുഐ. ഇത് ഗുണനിലവാരത്തിലെ ‘ശരാശരി’ വിഭാഗത്തില്‍പ്പെടുന്നു.
കഴിഞ്ഞ മൂന്ന് മാസത്തിനിടെ ആദ്യമായാണ് ഡൽഹിയിലെ വായു ‘ശരാശരി’ നിലവാരത്തിലേക്ക് എത്തുന്നത്.
13.2 മില്ലിമീറ്റർ മഴയാണ് ഡൽഹിയിൽ രേഖപ്പെടുത്തിയത്. മഴ പെയ്തതോടെ രാജ്യതലസ്ഥാനത്തെ തണുപ്പും വർധിച്ചിട്ടുണ്ട്.
















