പത്തനംതിട്ട തിരുവല്ല മുത്തൂരിൽ ടൂറിസ്റ്റ് ബസും കോൺക്രീറ്റ് മിക്സർ ട്രക്കും കൂട്ടിയിടിച്ച് 30 പേർക്ക് പരിക്കേറ്റു. എം.സി റോഡിൽ ഇന്ന് പുലർച്ചെയുണ്ടായ അപകടത്തിൽ ബസ് യാത്രക്കാർക്കാണ് പരിക്കേറ്റത്.
ഇടിയുടെ ആഘാതത്തിൽ ട്രക്കിന്റെ ക്യാബിനുള്ളിൽ കുടുങ്ങിപ്പോയ ഡ്രൈവറെ ഫയർഫോഴ്സും പോലീസും നാട്ടുകാരും ചേർന്ന് വാഹനം വെട്ടിപ്പൊളിച്ചാണ് സാഹസികമായി പുറത്തെടുത്തത്.
പരിക്കേറ്റവരെ ഉടൻ തന്നെ തിരുവല്ലയിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
















