ഇടുക്കി: സിപിഎം വിട്ട് ബിജെപിയിൽ ചേർന്ന മുൻ എംഎൽഎ എസ് രാജേന്ദ്രനെതിരെ മുതിർന്ന സിപിഎം നേതാവും മുൻ മന്ത്രിയുമായ എംഎം മണി രംഗത്ത്. എസ് രാജേന്ദ്രനെതിരെ ഭീഷണിയുമായി എം എം മണി. പെൻഷൻ അടക്കം ആനുകൂല്യം പറ്റിയിട്ട് പാർട്ടിയെ വെല്ലുവിളിച്ചാൽ കൈകാര്യം ചെയ്യണമെന്നും എം എം മണി പറഞ്ഞു.
രാജേന്ദ്രനെ കൈ കാര്യം ചെയ്യുണമെന്നാണ് എം എം മണിയുടെ പരാമർശം. തൻ്റെ ഭാഷയിൽ തീർത്ത് കളയണം എന്ന് പറഞ്ഞ എംഎം കൈ കൊണ്ട് ആംഗ്യം കാണിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. സിപിഎം പൊതുപരിപാടിയിലാണ് മണിയുടെ വാക്കുകൾ.
രാജേന്ദ്രനെ എല്ലാ കാലത്തും എംഎൽഎ ആയി ചുമക്കാൻ സിപിഎമ്മിന് കഴിയുമോ എന്നും എംഎം മണി ചോദിച്ചു. പാർട്ടിയോട് രാജേന്ദ്രൻ നന്ദി കാണിക്കണം. ജില്ല പഞ്ചായത്ത് പ്രസിഡൻ്റ് ആക്കി. മൂന്ന് തവണ എംഎൽഎ ആക്കി. പെൻഷൻ അടക്കം ആനുകൂല്യം പറ്റിയിട്ട് പാർട്ടിയെ വെല്ലുവിളിച്ചാൽ കൈ കാര്യം ചെയ്യണം. അത് ചെയ്യുന്നത് താനാണെങ്കിലും അതാണ് നിലപാടെന്നും എം എം മണി പറഞ്ഞു.
‘‘ക്ഷമിച്ചു നിൽക്കുന്നതാണ്. ആർഎസ്എസിലോ ബിജെപിയിലോ എവിടെ ചേർന്നാലും സിപിഎമ്മിന് ഒന്നുമില്ല. ഉണ്ട ചോറിനു നന്ദി കാണിക്കണം. രാജേന്ദ്രനും ഭാര്യക്കും ജീവിതകാലം മുഴുവൻ പെൻഷൻ മേടിച്ച് കഴിയാം. രാജേന്ദ്രൻ ചത്തു പോയാൽ ഭാര്യക്ക് പെൻഷൻ കിട്ടും. ജനിച്ചപ്പോൾ മുതൽ എംഎൽഎ ആക്കി ചുമക്കാനുള്ള ബാധ്യത പാർട്ടിക്ക് ഇല്ല. പാർട്ടിയിൽ നിന്ന് ആനുകൂല്യങ്ങൾ നേടിയെടുത്ത് വെല്ലുവിളിച്ചാൽ എം.എം. മണി ആണെങ്കിലും തല്ലിക്കൊല്ലണം’’ – എം.എം. മണി പറഞ്ഞു.
















