മഹാരാഷ്ട്ര സ്വദേശിയെ തട്ടിക്കൊണ്ട് പോയി പണം കവർന്ന അഞ്ചുപേർ അറസ്റ്റിൽ. എറണാകുളം നോർത്ത് പൊലീസ് ആണ് പ്രതികളെ അറസ്റ്റ് ചെയ്തത്. നീലേശ്വരം സ്വദേശി ഷാരോൺ, ആലുവ സ്വദേശി ബിനാസ്, പത്തനംതിട്ട പെരുമ്പെട്ടി സ്വദേശി ജോയൽ, തൃക്കാക്കര സ്വദേശി സാബിർ, ഇടുക്കി സ്വദേശിനി ജെസീറ എന്നിവരാണ് അറസ്റ്റിലായത്. ഡിസംബർ 7 നാണ് കവർച്ച നടന്നത്. മഹാരാഷ്ട്ര സ്വദേശിയായ ചിന്മയിയെ (24) എയർ പിസ്റ്റൾ കാണിച്ച് ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ട് പോയി അക്കൗണ്ടിലെ പണം കവർന്നതായാണ് കേസ്. അയ്യപ്പൻകാവിനടുത്തുള്ള എൽബി കോംപ്ലക്സിനടുത്ത് നിന്ന് റെന്റിനെടുത്ത സ്കോഡ കാറിലാണ് പ്രതിയെ തട്ടികൊണ്ടുപോയി പണം കവർന്നതിന് ശേഷം പാലരിവട്ടത്ത് ഇറക്കിവിടുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു.
















