രാജസ്ഥാനിലെ നഗൗർ ജില്ലയിൽ നിന്നും വൻ സ്‌ഫോടകവസ്തുശേഖരം പിടികൂടി. 9,550 കിലോ അമോണിയം നൈട്രേറ്റാണ് പിടികൂടിയത്. നഗൗർ ജില്ലയിലെ ഒരു കൃഷിയിടത്തിൽനിന്നാണ് ഇത് കണ്ടെത്തിയത്.
സ്ഫോടക വസ്തു അനധികൃത പാറഖനനത്തിന് ഉപയോഗിക്കുന്നതിന് സൂക്ഷിച്ചതായാണ് പ്രാഥമിക നിഗമനം. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ശനിയാഴ്ച രാത്രി പൊലീസ് ഹർസൗർ ഗ്രാമത്തിൽ നടത്തിയ റെയ്ഡ് നടത്തിയത്.
പ്രദേശത്തെ വയലിൽ നിന്ന് 187 ചാക്കുകളിലായി പായ്ക്ക് ചെയ്ത 9,550 കിലോഗ്രാം അമോണിയം നൈട്രേറ്റ് ഒരു കണ്ടെടുത്തതായി നാഗൗർ പൊലീസ് സൂപ്രണ്ട് മൃദുൽ കച്ചാവ പറഞ്ഞു.
അമോണിയം നൈട്രേറ്റിന് പുറമേ, ഒൻപത് കാർട്ടൺ ഡിറ്റണേറ്ററുകൾ, 12 കാർട്ടണുകൾ, 15 ബണ്ടിലുകൾ നീല ഫ്യൂസ് വയർ, 12 കാർട്ടണുകൾ, അഞ്ച് ബണ്ടിലുകൾ ചുവന്ന ഫ്യൂസ് വയർ എന്നിവയുൾപ്പെടെ നിരവധി സ്ഫോടകവസ്തുക്കൾ പിടിച്ചെടുത്തതിൽ ഉൾപ്പെടുന്നു. ഹർസൗർ ഗ്രാമവാസിയായ സുലൈമാൻ ഖാൻ എന്നയാളാണ് അറസ്റ്റിലായത്. ഇയാൾക്കെതിരെ മുമ്പ് മൂന്ന് ക്രിമിനൽ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് എസ്പി പറഞ്ഞു.
















