ഷാജി പാപ്പനും കൂട്ടരും പ്രേക്ഷകമനസ്സില്‍ ഇടം തേടിയകഥാപാത്രങ്ങള്‍ ആണ്. മിഥുന്‍ മാനുവല്‍ തോമസ്സ് രചനയും സംവിധാനവും നിര്‍വ്വഹിച്ച ആട്. ആട്. 2, എന്നീ ചിത്രങ്ങളിലൂടെയാണ് ഈ കഥാപാത്രങ്ങള്‍ പ്രേക്ഷകര്‍ക്ക് സുപരിചിതരായത്. ഇപ്പോള്‍ ആട്. 3 യുടെ മൂന്നാം ഭാഗം ചിത്രീകരണം പൂര്‍ത്തിയാക്കി പോസ്റ്റ് പ്രൊഡക്ഷന്‍സ്സിലേക്കു കടന്നിരിക്കുന്നു. ഫ്രൈഡേ ഫിലിം ഹൗസ്, കാവ്യാ ഫിലിം കമ്പനി എന്നീബാനറുകളില്‍ വിജയ് ബാബു വേണു കുന്നപ്പള്ളി എന്നിവര്‍ നിര്‍മ്മിച്ച് മിഥുന്‍ മാനുവല്‍ തോമസ്സ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിലെ ഏഴു ക്യാരക്ടര്‍ പോസ്റ്ററുകളാണ് ജനുവരി ഇരുപത്തിയഞ്ച് ഞായറാഴ്ച്ച പുറത്തുവിട്ടിരിക്കുന്നത്.
രാവിലെ പതിനൊന്നുമണി മുതല്‍ വൈകുന്നേരം അഞ്ചു മണി വരെയുള്ള സമയത്തിനുള്ളിലായി ഓരോരുത്തരുടേയും ക്യാരക്ടര്‍ പോസ്റ്ററുകള്‍ പുറത്തുവിടുകയായിരുന്നു. വിനായകന്റെ പോസ്റ്ററോടെയാണ് തുടക്കമിട്ടത്. പിന്നീട് ഇന്ദ്രന്‍സ്, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, വിജയ് ബാബു. സൈജുക്കുറുപ്പ്, സണ്ണി വെയ്ന്‍ എന്നിവര്‍ കടന്ന് ഷാജി പാപ്പനെ അവതരിപ്പിക്കുന്ന ജയസൂര്യയിലാണ് എത്തിച്ചേര്‍ന്നത്. ആടിന്റെ രണ്ടു ഭാഗങ്ങളിലും കണ്ട രൂപവും ഭാവവുമല്ല ഈ കഥാപാത്രങ്ങള്‍ക്ക്. തികച്ചും വ്യത്യസ്ഥമാണ്. ഈ രൂപമാറ്റത്തിനു പിന്നിലെ രഹസ്യമെന്താണ്?. അണിയറ പ്രവര്‍ത്തകര്‍ ഇക്കുറി ചില രഹസ്യങ്ങള്‍ ഈ ചിത്രത്തിനു വേണ്ടി സ്വീകരിച്ചിരിക്കുന്നു എന്നു വേണം കരുതാന്‍.
ഫാന്റെസി, ഹ്യൂമര്‍ ജോണറില്‍ അവതരിപ്പിക്കുന്ന ഈ ചിത്രം വന്‍താരനിരയുടെ അകമ്പടിയോടെ വന്‍മുതല്‍മുടക്കിലാണെത്തുന്നത്. ഇനിയും നിരവധി കഥാപാത്രങ്ങള്‍ ഈ ചിത്രത്തിലുണ്ട്. അവരുടെ ക്യാരക്ടര്‍ പോസ്റ്ററുകളും, പുറകേ വിടുന്നതാണന്ന് നിര്‍മ്മാതാവ് വിജയ് ബാബുവും, സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ്സും പറഞ്ഞു. അജു വര്‍ഗീസ്. ആന്‍സണ്‍ പോള്‍, രണ്‍ജി പണിക്കര്‍,നോബി, ഭഗത് മാനുവല്‍, ഡോ. റോണി രാജ്,സുധിക്കോപ്പ, ചെമ്പില്‍ അശോകന്‍ നെല്‍സണ്‍, ഉണ്ണിരാജന്‍.പി.ദേവ്, സ്രിന്ധ, ഹരികൃഷ്ണന്‍, വിനീത് മോഹന്‍ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.
പാലക്കാട് ജില്ലയിലെ മലമ്പുഴ,ചിറ്റൂര്‍, വാളയാര്‍, എന്നിവിടങ്ങളിലും, ഇടുക്കി, ഗോപിച്ചെട്ടിപ്പാളയം, തിരുച്ചെന്തൂര്‍. എന്നി വിടങ്ങളിലുമായിട്ടാണ് ഈ ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായിരി ക്കുന്നത്. ‘സംഗീതം ഷാന്‍ റഹ്മാന്‍. ഛായാഗ്രഹണം – അഖില്‍ ജോര്‍ജ്. എഡിറ്റിംഗ്- ലിജോ പോള്‍. കലാസംവിധാനം – അനീസ് നാടോടി മേക്കപ്പ് – റോണക്‌സ് സേവ്യര്‍ – കോസ്റ്റ്യും – ഡിസൈന്‍-സ്റ്റെഫി സേവ്യര്‍ -സ്റ്റില്‍സ് – വിഷ്ണു എസ്. രാജന്‍, പബ്‌ളിസിറ്റി ഡിസൈന്‍ – കൊളിന്‍സ്. എക്‌സിക്കുട്ടീവ് പ്രൊഡ്യൂസര്‍ – വിനയ് .ബാബു. പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് – ഷിബു പന്തല ക്കോട്. സെന്തില്‍ പൂജപ്പുര ‘പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ -ഷിബു ജി. സുശീലന്‍. പി.ആര്‍.ഒ. വാഴൂര്‍ ജോസ്.
CONTENT HIGH LIGHTS;Shaji Pappan and six others in new looks and costumes have released the important character posters of Aadhu 3.
















