ദിലീപിനെ നായകനാക്കി ഉര്‍വ്വശി തീയേറ്റേഴ്‌സ് &കാക്കാസ്റ്റോറീസ്സിന്റെ ബാനറില്‍ സന്ധീപ് സേനന്‍ അലക്‌സ്.ഈ.കുര്യന്‍ എന്നിവര്‍ നിര്‍മ്മിച്ച് ജഗന്‍ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം (D152.) ഫുള്‍ പായ്ക്കപ്പ് ആയി. തൊടുപുഴയും, കൊച്ചിയില്ലുമായിട്ടാണ് അറുപതു ദിവസത്തോളം നീണ്ടുനിന്ന ചിത്രീകരണം പൂര്‍ത്തിയായത്. പൂര്‍ണ്ണമായും, ഇമോഷണല്‍ ഡ്രാമ ത്രില്ലര്‍ ജോണറില്‍ അവതരിപ്പിക്കുന്നതാണ് ഈ ചിത്രം. പ്രേക്ഷകരെ ഉദ്വേഗത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തി കൊണ്ടുള്ള സഞ്ചാരമാണ് ഈ ചിത്രത്തിന്റേത്.
കോ പ്രൊഡ്യുസേര്‍സ് -സംഗീത് സേനന്‍. നിമിത അലക്‌സ്. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ -രഘു സുഭാഷ് ചന്ദ്രന്‍. ദിലീപിനു പുറമേ ബിനു പപ്പു, ബിലാസ് ചന്ദ്രന്‍, അശോകന്‍,ശാരി, സിദ്ദിഖ്, കലാഭവന്‍ ഷാജോണ്‍, സാദിഖ്, ഡ്രാക്കുള സുധീര്‍,കോട്ടയം രമേഷ്, ,ഷെല്ലി, എന്നിവരും പ്രധാന. വേഷങ്ങളിലുണ്ട്. വിബിന്‍ ബാലചന്ദ്രന്റേതാണു തിരക്കഥ’. സംഗീതം – മുജീബ് മജീദ്. ഛായാഗ്രഹണം – അജയ് ഡേവിഡ് കാച്ചപ്പിള്ളി.എഡിറ്റിംഗ് –സൂരജ്. ഈ.എസ്. പ്രൊഡക്ഷന്‍ ഡിസൈനര്‍ – സന്തോഷ് രാമന്‍. മേക്കപ്പ് – റോണക്‌സ് സേവ്യര്‍.
കോസ്റ്റ്യൂം ഡിസൈന്‍ -സമീരാസനീഷ്. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ – സ്യമന്തക് പ്രദീപ് : അസോസിയേറ്റ് ഡയറക്ടര്‍ -മുകേഷ് വിഷ്ണു . സ്റ്റില്‍സ് – വിഘ്‌നേഷ് പ്രദീപ്. ഡിസൈന്‍ – യെല്ലോ ടൂത്ത്. പ്രൊജക്റ്റ് ഡിസൈന്‍ -മനു ആലുക്കല്‍. പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് – ബര്‍ണാട് തോമസ്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – നോബിള്‍ ജേക്കബ് – ഏറ്റുമാന്നൂര്‍. ഉര്‍വ്വശി തീയേറ്റേഴ്‌സ് ഈ ചിത്രം പ്രദര്‍ശനത്തിനെത്തിക്കുന്നു. പി.ആര്‍.ഒ. വാഴൂര്‍ ജോസ്.
CONTENT HIGH LIGHT: Jagan Shaji Kailas Dileep Movie (D 152) Full Package
















